സിപിഎം പിന്തുണയോടെ അധികാരമേറ്റതില്‍ കോണ്‍ഗ്രസ് വിമര്‍ശനം ശരിയെന്ന് മോന്‍സ് ജോസഫ്‌ 

സിപിഎം പിന്തുണ തേടാനുള്ള തീരുമാനം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം - ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം ശരിയാണെന്നാണ്  മോന്‍സ് ജോസഫ്‌ എംഎല്‍എ 
സിപിഎം പിന്തുണയോടെ അധികാരമേറ്റതില്‍ കോണ്‍ഗ്രസ് വിമര്‍ശനം ശരിയെന്ന് മോന്‍സ് ജോസഫ്‌ 

കോട്ടയം:  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെചൊല്ലി കേരള കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സിപിഎം പിന്തുണ തേടാനുള്ള തീരുമാനം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം ശരിയാണെന്നാണ്   മോന്‍സ് ജോസഫ്‌ എംഎല്‍എയുടെ പ്രതികരണം. സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണയെ തുടര്‍ന്ന് പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇജെ അഗസ്തി രാജിക്കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി എല്‍ഡിഎഫിലേക്കെന്നുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ട്രിയാണെന്നും ഇപ്പോള്‍ ഉണ്ടായത് പ്രാദേശിക ധാരണമാത്രമാണെന്നും മോന്‍സ് ജോസഫ്‌ പറഞ്ഞു

സിപിഎം പിന്തുണയോട് കൂടിയാണ് കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്. സിപിഐ തെരഞ്ഞടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് കോട്ടയം ഡിസിസി പ്രസിഡന്റായതിനെ തുടര്‍ന്നാണ് പ്രസിഡ്ന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com