സിസിടിവി വച്ചതിനു പിന്നാലെ മോഷണം, ക്ഷേത്ര മോഷ്ടാവ് ക്യാമറയില്‍, വിഡിയോ കാണാം

ചേര്‍ത്തല പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തിലെ ആനപ്പന്തലില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണം നടന്നത്.
temple
temple

ചേര്‍ത്തല: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടാവ് പണവുമായി കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ചേര്‍ത്തല പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രത്തിലെ ആനപ്പന്തലില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണം നടന്നത്. മോഷണം നടക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് ക്ഷേത്രത്തില്‍ സിസിടിവി സ്ഥാപിച്ചത്. 

കളവ് നടക്കുന്നത് വ്യക്തമായി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഏപ്രില്‍ 26ന് രാത്രി 1.20 കഴിഞ്ഞാണ് മോഷണം നടന്നത് എന്ന് ദ്യശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പൂച്ചാക്കല്‍ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറി. ദൃശ്യം ക്ഷേത്ര കമ്മിറ്റി ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. 

സിസിടിവി ക്യാമറയില്‍ പതിഞ്ഞ മോഷണത്തിന്റെ വിഡിയോ ദൃശ്യം:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com