മാണിക്കെതിരെ പിജെ ജോസഫ്; പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് എവിടേയും ചര്‍ച്ച ചെയ്തിട്ടില്ല 

ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനങ്ങളാണ് നടപ്പാക്കേണ്ടിയിരുന്നത്
മാണിക്കെതിരെ പിജെ ജോസഫ്; പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് എവിടേയും ചര്‍ച്ച ചെയ്തിട്ടില്ല 

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം സിപിഎമ്മുമായി സഹകരിച്ച് വിജയിച്ച രാഷ്ട്രീയ നീക്കം നിര്‍ഭാഗ്യകരമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫ്. ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനങ്ങളാണ് നടപ്പാക്കേണ്ടിയിരുന്നത്.പുതിയ കൂട്ടുകെട്ടിനെ കുറിച്ച് എവിടേയും ചര്‍ച്ച ചെയ്തിട്ടില്ല.പ്രാദേശികമായി യുഡിഎഫുമായി സഹകരിക്കാനായിരുന്നു ചരല്‍ക്കുന്നു ക്യാമ്പിലെ തീരുമാനം. പിജെ ജോസഫ് പറഞ്ഞു. 

സിപിഎമ്മുമായി ചേര്‍ന്ന് പഞ്ചായത്ത് ഭരണം പിടിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ഇന്നലെതന്നെ ഒരു വിഭാഗം കലാപ കൊടി ഉയര്‍ത്തിക്കഴിഞ്ഞു. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി രാജിക്കത്തു നല്‍കിയിരുന്നു. തീരുമാനം അറിഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ വിമര്‍ശനം ശരിയെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. 

കെഎം മാണിക്കൊപ്പം നില്‍ക്കാതെ വിട്ടു നില്‍ക്കുന്ന പിജെ ജോസഫിനേയും കൂട്ടരേയും തങ്ങള്‍ക്കൊപ്പം നിര്‍ത്തി ക്ഷീണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ഉയര്‍ന്നു കഴിഞ്ഞു. 

പ്രാദേശിക വികാരം കണക്കിലെടുത്താണ് കോട്ടയത്തെ തീരുമാനമെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം.എന്നാല്‍ സിപിഎം നേതൃത്വം ഇതുവരേയും ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല. എല്‍ഡിഎഫില്‍ സിപിഐ സിപിഎമ്മിനെതിരെ ഇന്നലെതന്നെ രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com