എസ്എസ്എല്‍സി വിജയം ആഘോഷിക്കാന്‍ ഫ്‌ലെക്‌സ്‌ബോര്‍ഡുകള്‍ വേണ്ട; സ്‌കൂളുകള്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് തടഞ്ഞിരിക്കുന്നത്
എസ്എസ്എല്‍സി വിജയം ആഘോഷിക്കാന്‍ ഫ്‌ലെക്‌സ്‌ബോര്‍ഡുകള്‍ വേണ്ട; സ്‌കൂളുകള്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം

തിരുവനന്തപുരം: ഫഌക്‌സ് സ്ഥാപിച്ച് എസ്എസ്എല്‍സി വിജയം ആഘോഷിക്കേണ്ടെന്ന് സ്‌കൂളുകളോട് പൊതു വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എല്‍സി വിജയശതമാനം സംബന്ധിച്ച ഫളക്‌സ് സ്ഥാപിക്കരുതെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. 

ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് തടഞ്ഞിരിക്കുന്നത്. 1174 സ്‌കൂളുകളാണ് ഈ വര്‍ഷം 100 ശതമാനം വിജയം നേടിയിരിക്കുന്നത്. നൂറ് ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 377 സര്‍ക്കാര്‍ സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം കൈവരിച്ചതെങ്കില്‍ ഈ വര്‍ഷം 405 സര്‍ക്കാര്‍ സ്‌കൂളുകള്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളേയും വിജയിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com