കോട്ടയം: സിപിഎമ്മിന്റെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കേരള കോണ്‍ഗ്രസ് നടപടിയെ ന്യായീകരിച്ച് ജോസ്.കെ.മാണി. കോട്ടയം ഡിസിസിയില്‍ നിന്നും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന അപമാനമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റിയതെന്ന് ജോസ്.കെ.മാണി പറഞ്ഞു.
പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ജില്ലാ പഞ്ചായത്തംഗങ്ങളെടുത്ത തീരുമാനമായിരുന്നു അത്. അപമാനിക്കപ്പെട്ടാല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി മിണ്ടാതിരിക്കില്ല. കോണ്‍ഗ്രസ് സിപിഎമ്മുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലേയെന്നും ജോസ് കെ മാണി ചോദിച്ചു. പ്രാദേശിക തലത്തില്‍ ഇത്തരം നീക്കുപോക്കുകള്‍ സ്വാഭാവികമാണ്. ബംഗാളില്‍ സിപിഎമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച കാര്യവും ജോസ് കെ മാണി പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരള കോണ്‍ഗ്രസിന് മുറിവേറ്റിട്ടുണ്ട്. ആ മുറിവില്‍ മുളക് പുരട്ടുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നതെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. പാര്‍ട്ടി നേതൃത്വം അറിയാതെയാണ് പ്രാദേശിക നേതൃത്വം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ.എം.മാണിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ