ശുചിത്വത്തിന്റെ കാര്യത്തില്‍ മലയാളികള്‍ അഹങ്കരിക്കാന്‍ വരട്ടേ; വൃത്തിയുള്ള നഗരങ്ങളുടെ കേന്ദ്ര സര്‍വ്വേയില്‍ നമ്മുടെ നഗരങ്ങള്‍ ഏറ്റവും പിന്നിലാണ്

രണ്ടു വര്‍ഷം മുമ്പ് നടത്തിയ സര്‍വ്വേയില്‍ നാലാം സ്ഥാനത്തായിരുന്ന കൊച്ചി ഇപ്പോള്‍ 271-ാം സ്ഥാനത്താണ്
ശുചിത്വത്തിന്റെ കാര്യത്തില്‍ മലയാളികള്‍ അഹങ്കരിക്കാന്‍ വരട്ടേ; വൃത്തിയുള്ള നഗരങ്ങളുടെ കേന്ദ്ര സര്‍വ്വേയില്‍ നമ്മുടെ നഗരങ്ങള്‍ ഏറ്റവും പിന്നിലാണ്

ന്യുഡല്‍ഹി: ഏറ്റവും കൂടുതല്‍ വൃത്തിയുള്ളവര്‍ എന്ന അഹങ്കരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍, എന്നാല്‍ ആ അഹങ്കാരമെല്ലാം ഇനി മാറ്റി വെച്ചേക്കൂ,ശുചിത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മികച്ച 250 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു നഗരം പോലും ഇടം പിടിച്ചി്ട്ടില്ല. 254-ാം സ്ഥാനത്തായി കോഴിക്കോടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സ്വച്ഛ സര്‍വേക്ഷണ്‍ സര്‍വ്വേയിലാണ് കേരളത്തില്‍ നിന്നുള്ള ഒരു നഗരം പോലും ആദ്യ സ്ഥാനങ്ങൡ ഇടംപിടിക്കാതെ പോയത്. മധ്യപ്രദേശിലെ ഇന്‍ഡോറാണ്് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഭോപ്പാലാണ് രണ്ടാം സ്ഥാനത്ത്.വിശാഖപട്ടണം,സൂറത്ത്,മൈസൂരു,തകിരിച്ചിറപ്പള്ളി,ന്യുഡല്‍ഹി മുന്‍ഡസിപ്പല്‍ കൗണ്‍സില്‍,നവിമുംബൈ,തിരുപ്പതി,വഡോദര എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. 

രണ്ടു വര്‍ഷം മുമ്പ് നടത്തിയ സര്‍വ്വേയില്‍ നാലാം സ്ഥാനത്തായിരുന്ന കൊച്ചി ഇപ്പോള്‍ 271-ാം സ്ഥാനത്താണ്. തലസ്ഥാന നഗരമായ തിരുവനനന്തപുരത്തിന് 372-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം 40-ാം സ്ഥാനത്തായിരുന്നു.
കേരളത്തില്‍ ശുചിത്വമുണ്ടെന്നാണ് സങ്കല്‍പ്പമെങ്കിലും ശുചിത്വമുള്ള നഗരങ്ങളില്‍ കേരള നഗരങ്ങള്‍ ഏറെ പിന്നിലാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയതായി കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com