തെറ്റായ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയ ഉപദേശമാകാം അത്, പന്ന്യന് രവീന്ദ്രന് മറുപടിയുമായി കോടിയേരി

കോട്ടയത്തെത് പ്രാദേശിക വിഷയം മാത്രമെന്ന് കോടിയേരി - രാഷ്ട്രീയസഖ്യമാക്കാന്‍ ഉദ്ദേശ്യമില്ല - സെന്‍കുമാറിന്റെ വിജയം നീതിയുടെത് - യുഡിഎഫിനെ ശിഥിലമാക്കാനുള്ള നിലപാടുകള്‍ ഇനിയും തുടരും
തെറ്റായ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയ ഉപദേശമാകാം അത്, പന്ന്യന് രവീന്ദ്രന് മറുപടിയുമായി കോടിയേരി

തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാരിനേറ്റ തിരിച്ചടി ഉപദേശികള്‍ വരുത്തിവെച്ച വിനയാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ആ നേതാവിന് അത്തരത്തിലുള്ള ഉപദേശം ഏതെങ്കിലും തെറ്റായ കേന്ദ്രത്തില്‍ നിന്നും കിട്ടിയതാകാമെന്നായിരുന്നു കോടിയേരിയുടെ മറുപടി. 

കോട്ടയത്ത് സിപിഎം സ്വീകരിച്ച നിലപാടാണ് ശരി. അതേസമയം രാഷ്ട്രീയ സഖ്യമായി വികസിപ്പിക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. യുഡിഎഫിനും ബിജെപിക്കുമെതിരെ നിലനില്‍ക്കുന്നവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുക എന്നതാണ് പാര്‍ട്ടി നയം. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് കോട്ടയം. കോട്ടയത്ത് സിപിഎം നിലപാട് സ്വീകരിച്ചതോടെ കോട്ടയത്ത് യുഡിഎഫ് തകര്‍ന്നെന്നും ഐക്യമുന്നണിയെ ശിഥിലികരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നും കോടിയേരി പറഞ്ഞു. 

ടിപി സെന്‍കുമാറിന്റെ വിഷയത്തില്‍ പുനര്‍ നിയമനം വൈകിയതില്‍ തെറ്റില്ലെന്നും വ്യക്തത വരുത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സമയമെടുത്തതെന്നും സെന്‍കുമാര്‍ വിഷയത്തില്‍ നീതിയുടെ വിജയമെന്നും കോടിയേരി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com