രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്ലത് ചെയ്യുക ലക്ഷ്യം, സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റു

സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്ലകാര്യങ്ങള്‍ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ടിപി സെന്‍കുമാര്‍ പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലങ്ങുതടിയാകില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി
രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്ലത് ചെയ്യുക ലക്ഷ്യം, സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റു

തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റു. സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്ലകാര്യങ്ങള്‍ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ടിപി സെന്‍കുമാര്‍ പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലങ്ങുതടിയാകില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പൊലീസിന്റെ മുന്നോട്ടുള്ള പദ്ധതിയെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിന് മുന്നോടിയായി മുഖ്യമന്ത്രി നാല് റേഞ്ച് മീറ്റിംഗുകള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതിന് ഊര്‍ജ്ജം പകരുന്ന നടപടികളാകും തന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും സെന്‍കുമാര്‍ പറഞ്ഞു. പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ്. സര്‍്ക്കാരിനെ സംബന്ധിച്ചിടത്തോളം നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനാണ് സര്‍ക്കാരും എന്റെ ഭാഗത്തും നിന്നും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനാണ് ഞാനും ആഗ്രഹിക്കുന്നതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. 

പ്രധാനമായും സ്ത്രീ സുരക്ഷ, ഗതാഗത അപകടങ്ങളും, മരണങ്ങളും കുറയ്ക്കാനും, സുരക്ഷയുടെ ഭാഗമായി പ്രധാനപ്പെട്ട സ്ഥലങ്ങൡ ക്യാമറകള്‍ സ്ഥാപിക്കാനുമുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതും സുരക്ഷയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നായിരുന്നു സെന്‍കുമാറിന്റെ അഭിപ്രായം. ഡിവൈഎസ്പിമാരെ സ്ഥലം മാറ്റാനുള്ള അധിരകാരം സര്‍ക്കാരിനുണ്ടെന്നും അക്കാര്യത്തില്‍ ഡിജിപി അഭിപ്രായം പറയേണ്ടതില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

നിയമപരമായ കാര്യങ്ങളില്‍ മറുപടി പറയുന്നതിന് തടസമുണ്ടെന്നും പറഞ്ഞ സെന്‍കുമാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പായി മുഖ്യമന്ത്രിയെ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടുകൂടിയാണ് അധികാരമേറ്റെടുത്തതെന്നും സെന്‍കുമാര്‍ പറഞ്ഞു. വൈകാതെ തന്നെ മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്നും സെന്‍കുമാര്‍ പറഞ്ഞു. പൊലീസ് നടപ്പാക്കുന്നത് നിയമപരമായ നടപടികളായിരിക്കും. സര്‍ക്കാര്‍ നിയമവിരുദ്ധമായ നടപടികള്‍ ചെയ്യുമെന്നും തോന്നുന്നില്ല. പൊലീസിന് ഉപദേശികളില്ലെന്നും ഉപദേശികളെ വെച്ചിരിക്കുന്നത് ഡിജിപിയല്ലെന്നും ഉപേദശിയുടെ ചുമതല മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കാനാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ജിഷാ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com