സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധി സമ്പാദിച്ച സര്‍ക്കാരിനെ അഭിനന്ദിച്ചേ മതിയാകുവെന്ന് ജോയ് മാത്യു;നാം കടപ്പെട്ടിരിക്കുന്നത് മുഖ്യന്റെ ഉപദേശകരോട്

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ ഈ ബുദ്ധി മുഖ്യമന്ത്രിക്ക് ഉപദേശിച്ചുകൊടുത്ത ഉപദേശിയോടാണു നാം കടപ്പെട്ടിരിക്കുന്നതെന്നും ജോയ് മാത്യു
സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധി സമ്പാദിച്ച സര്‍ക്കാരിനെ അഭിനന്ദിച്ചേ മതിയാകുവെന്ന് ജോയ് മാത്യു;നാം കടപ്പെട്ടിരിക്കുന്നത് മുഖ്യന്റെ ഉപദേശകരോട്

സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ പരിഹസിച്ച് ജോയ് മാത്യു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍
തങ്ങളുടെ ചൊല്‍പ്പിടിക്ക് നില്‍ക്കുന്ന റാന്‍ മൂളികളായ ഉദ്യോസഥന്മാര്‍ക്ക് വേണ്ടി നിലവിലുള്ളവരെ പിടിച്ചുമാറ്റുന്ന പ്രവണത എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ സുപ്രീംകോടതി വിധി വരെ സമ്പാദിച്ചു കൊടുത്ത കേരള സര്‍ക്കാരിനെ അഭിനന്ദിച്ചേ മതിയാകൂവെന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. 

ഇന്ത്യയിലാകമാനമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ ഈ ബുദ്ധി മുഖ്യമന്ത്രിക്ക് ഉപദേശിച്ചുകൊടുത്ത ഉപദേശിയോടാണു നാം നികുതിദായകര്‍ കൂടുതല്‍ കടപ്പെട്ടിരിക്കുന്നതെന്നും ജോയ് മാത്യു പരിഹസിക്കുന്നു. 

ഇതിനു വേണ്ടിവന്ന ഗവണ്‍മെന്റ് ചിലവ് എത്രയാണെന്നുകൂടി പൊതുജനത്തോടു പറഞ്ഞാല്‍ ഞങ്ങള്‍ക്കാവുന്ന രീതിയില്‍ സംഭാവന ചെയ്യാനും ഞങ്ങള്‍ ജനങ്ങള്‍ തയ്യാറാണെന്നും ജോയ് മാത്യു പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com