മൂന്നാര്‍ കയ്യേറ്റം; തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം

ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ സര്‍വകക്ഷി യോഗം എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്
മൂന്നാര്‍ കയ്യേറ്റം; തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ കക്ഷി യോഗം ഇന്ന് നടക്കും. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചതോടെ നിന്നുപോയ ഒഴിപ്പിക്കല്‍ നടപടികള്‍ എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണം എന്നത് സംബന്ധിച്ചായിരിക്കും ചര്‍ച്ച. 

ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ സര്‍വകക്ഷി യോഗം എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. സമവായത്തിലൂടെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയെന്ന സിപിഎമ്മിന്റെ നയം സിപിഐ അംഗീകരിച്ചിട്ടില്ല. ഇതുകൂടാതെ മണിയുടെ സഹോദരന്‍ ലംബോദരന്റെ മകനടക്കമുള്ളവരുടെ കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടാണ് ഇടുക്കി ജില്ലാ ഭരണകൂടം സര്‍ക്കാരിന് മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. പരിസ്ഥിതി പ്രവര്‍ത്തകരുമായും, മാധ്യമപ്രവര്‍ത്തകരുമായും, മത നേതാക്കളുമായും പ്രത്യേക കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും വൈകീട്ട് സര്‍വകക്ഷി യോഗം നടക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com