സ്വവര്‍ഗരതിയും വ്യഭിചാരവും ചെയ്യുന്ന ലീഗ് നേതാക്കളുടെ ലിസ്റ്റ് തരാം; ലീഗിനെ വെല്ലുവിളിച്ച് ഖമറുന്നിസയുടെ മകന്‍

മുസ്ലീം എന്ന പേര് വെച്ച് മുസ്ലീമിന് നിഷിദ്ധമാക്കിയ മദ്ധ്യപാനവും വ്യഭിചാരവും സ്വവര്‍ഗ രതിയും ചെയ്യുന്ന മുസ്ലീം ലീഗ് നേതാക്കളുടെ ലിസ്റ്റ് തരാമെന്നും പറയുന്നു
സ്വവര്‍ഗരതിയും വ്യഭിചാരവും ചെയ്യുന്ന ലീഗ് നേതാക്കളുടെ ലിസ്റ്റ് തരാം; ലീഗിനെ വെല്ലുവിളിച്ച് ഖമറുന്നിസയുടെ മകന്‍

മലപ്പുറം: ബിജെപിയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്‌തെന്നും, ബിജെപിയെ പുകഴ്ത്തി സംസാരിച്ചെന്നും പറഞ്ഞ് കലാപക്കൊടി ഉയര്‍ത്തിയ ലീഗ് പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഖമറുന്നിസയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

പാണക്കാട് തങ്ങള്‍മാരും ഇതേ പരിപാടി ആര് സാമ്പത്തിക പ്രശ്‌നം പറഞ്ഞു ചെന്നാലും ചെയ്യുന്നില്ലേയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അഷര്‍ എം പള്ളിക്കല്‍ ചോദിക്കുന്നു. സാമ്പത്തിക പ്രശ്‌നം പറഞ്ഞ് ആര് ചെന്നാലും ഒരു ചെറിയ സംഖ്യ കൊടുത്ത് പാണക്കാട് തങ്ങള്‍മാര്‍ പരിഹരിക്കാന്‍ തുടക്കമിടുന്നു. ആരു ചെന്നാലും എന്താ വ്യത്യാസം ലീഗുകാര എന്നണ് അഷറിന്റെ ചോദ്യം. 

ലീഗ് പ്രവര്‍ത്തകര്‍ക്ക് ചൊറിയേണ്ട ഒരു ആവശ്യവുമില്ലെന്ന് പറയുന്ന അഷര്‍, മുസ്ലീം എന്ന പേര് വെച്ച് മുസ്ലീമിന് നിഷിദ്ധമാക്കിയ മദ്ധ്യപാനവും വ്യഭിചാരവും സ്വവര്‍ഗ രതിയും ചെയ്യുന്ന മുസ്ലീം ലീഗ് നേതാക്കളുടെ ലിസ്റ്റ് തരാമെന്നും പറയുന്നു. 

അനിസ്ലാമിക കാര്യങ്ങളുടെ പേരില്‍ സേട്ട് സാഹിബിനെ മാത്രമാണ് ലീഗ് പുറത്താക്കിയിരിക്കുന്നത്. ചൊറിയുന്ന ലീഗുകാര്‍ക്ക് തെളിവ് സഹിതം നിങ്ങളുടെ നേതക്കന്മാരെ പൊളിച്ചടക്കി തരാമെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com