തിരുവനന്തപുരം: ഇനിയുളള ദിവസങ്ങളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി നര്‍ദ്ദേശിച്ചെന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഡിജിപി ടിപി സെന്‍കുമാര്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. നയങ്ങള്‍ തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും നയങ്ങള്‍ നടപ്പാക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. കോടതി വിഷയങ്ങളെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
സര്‍ക്കാരുമായുള്ള നിയമയുദ്ധത്തിലുടെയുള്ളപുനര്‍ നിയമനത്തിന് ശേഷം ആദ്യമായാണ് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പത്തുമിനിറ്റ് നീണ്ട കൂടിക്കാഴ്ച സെക്രട്ടറിയേറ്റ് ചേംബറിലായിരുന്നു. അതേസമയം സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് നാളെയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ