കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചെന്ന് കെഎംആര്‍എല്‍

കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറാണ് അനുമതി നല്‍കിയത്.സുരക്ഷാ പരിശോധന തൃപ്തികരമായ സാഹചര്യത്തിലാണ് അനുമതി
കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചെന്ന് കെഎംആര്‍എല്‍

ന്യൂഡല്‍ഹി:  കൊച്ചി മെട്രോയ്ക്ക് യാത്രാനുമതിയായെന്ന് കെഎംആര്‍എല്‍. കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറാണ് അനുമതി നല്‍കിയത്.
സുരക്ഷാ പരിശോധന തൃപ്തികരമായ സാഹചര്യത്തിലാണ് അനുമതി.  കഴിഞ്ഞയാഴ്ചയാണ് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയത്. 

മൂന്ന് ദിവസമാണ് സുരക്ഷാ പരിശോധന നടത്തിയത്. മുട്ടം യാര്‍ഡിന്റെ പ്രവര്‍ത്തനമികവും സംഘം വിലയിരുത്തിയിരുന്നു. മെയ് അവസാനത്തോടെ പദ്ധതിയുടെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. സിഎംആര്‍എസ് അനുവാദം ലഭിച്ചതോടെ ഒരാഴ്ചയ്ക്കകം മെട്രോ യാത്ര ആരംഭിക്കാനാകും. മെട്രോ യാര്‍ഡിലേയും സറ്റേഷനുകളിലേയും സജ്ജീകരണങ്ങളും സൗകര്യങ്ങളും അവസാന മിനുക്കുപണിയിലാണ്.  ആലുവ മുതല്‍ പാലാരിവട്ടം വരെ 11 സ്‌റ്റേഷനുകളുണ്ട്. ഇതില്‍ ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളിലെ സ്‌റ്റേഷനുകളുടെ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. 

മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ തിയതി ലഭ്യമാണോ എന്നറിയാനായി ദല്‍ഹിയിലേക്ക് കത്ത് അയച്ചതായി മെട്രോ അധികൃതര്‍ വ്യക്തമാക്കി. പാലാരിവട്ടം മഹാരാജാസ് കോളേജ് മെട്രോ പാതയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. സെപ്റ്റംബറോടുകൂടി ഈ പാതയിലും യാത്ര നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
മഹാരാജാസ് കോളേജ് മുതല്‍ തൃപ്പൂണിത്തുറവരെയുള്ള മൂന്നാംഘട്ടത്തിന്റെ ടെന്‍ഡര്‍ നടപടികളായിട്ടുണ്ട്. മെയ് പകുതിയോടെ ഡിഎംആര്‍സി ടെന്‍ഡര്‍ ഉറപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com