സര്‍ക്കാരിന്റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണം: ലോക്‌നാഥ് ബെഹറ

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റവും സ്ഥാനമാറ്റവും സര്‍ക്കാരിന്റെ വിവേചന അധികാരത്തില്‍ പെട്ട കാര്യമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹറ
സര്‍ക്കാരിന്റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണം: ലോക്‌നാഥ് ബെഹറ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലം മാറ്റവും സ്ഥാനമാറ്റവും സര്‍ക്കാരിന്റെ വിവേചന അധികാരത്തില്‍ പെട്ട കാര്യമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹറ. ഇതിനെല്ലാം ചട്ടങ്ങളുണ്ട്. ഇതിനെ മാനിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്ന് വിജിലന്‍സ് ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം ബെഹറ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വിജിലന്‍സില്‍ ജേക്കബ് തോമസ് തുടങ്ങിവച്ച നല്ല കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുമെന്ന് ബെഹറ വ്യക്തമാക്കി. ജനങ്ങളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന അഴിമതി തടയുന്നതിനായിരിക്കും മുന്‍ഗണന. വിജിലന്‍സിനുള്ളില്‍ ഇന്റജിലന്‍സ് വിഭാഗം തുടങ്ങുമെന്നും ഉദ്യോഗസ്ഥരുടെ പരിശീലനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

സ്ഥാനമാറ്റത്തിലും സ്ഥലം മാറ്റത്തിലും കാര്യമൊന്നുമില്ല. സര്‍ക്കാരിന്റെ അഭിപ്രായം ഉദ്യോഗസ്ഥര്‍ മാനിക്കുകയാണ് വേണ്ടത്. പുതിയ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ പഠിച്ച് കാര്യങ്ങള്‍ ചെയ്യണം. നിലവിലുള്ള കേസുകള്‍ പഠിക്കാന്‍ വിജിലന്‍സിലെ പുതിയ ടീമിനെ ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെന്ന് ലോക്‌നാഥ് ബെഹറ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com