സിഎഫ് തോമസ് കൂടിയെത്തിയിട്ട് വിശദമായ ചര്‍ച്ചയെന്ന് കെഎം മാണി

പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് കെഎം മാണി - ഭിന്നതയുണ്ടെങ്കില്‍ ഇങ്ങനെ ഒരുമിച്ച് നില്‍ക്കുമോയെന്നും മാണി
സിഎഫ് തോമസ് കൂടിയെത്തിയിട്ട് വിശദമായ ചര്‍ച്ചയെന്ന് കെഎം മാണി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം അവസാനിച്ചു. പാര്‍ട്ടിയില്‍ ഭിന്നതകളില്ലെന്നും ആനുകാലിക വിഷയങ്ങളില്‍ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും കെഎം മാണി പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ക്കായി പാര്‍ലമെന്ററി പാര്‍ട്ടിയോഗം വീണ്ടും ചേരും. അതേസമയം പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് കെഎം മാണി ആവര്‍ത്തിച്ചു. ഭിന്നതയുണ്ടെങ്കില്‍ ഇങ്ങനെ ഒരുമിച്ച് നില്‍ക്കുമോയെന്നും മാണി ചോദിച്ചു.

പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ്‌
 പനിയെ തുടര്‍ന്ന് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. സിഎഫ് തോമസിന്റെ കൂടി സാന്നിധ്യത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. അതേ സമയം ഇന്ന് ചേര്‍ന്ന യോഗത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടായതിനെ തുടര്‍ന്നാണ് അരമണിക്കൂറിനുളളില്‍ യോഗം അവസാനിപ്പിച്ചതെന്നാണ് സൂചന. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസുമായുള്ള ധാരണലംഘിച്ചതോടെയാണ് പാര്‍ട്ടിയില്‍ കലാപമുണ്ടായത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും ഇതില്‍ തെറ്റില്ലെന്നുമായിരുന്നു മാണിയുടെ നിലപാട്. എന്നാല്‍ ചരല്‍കുന്നിലെ പാര്‍ട്ടിയോഗത്തിന് ഭിന്നമായാണ് തീരുമാനമെന്നാണ് പിജെ ജോസഫ് വിഭാഗത്തിന്റെ അഭിപ്രായം. മാണിയുടെ നിലപാടിനെതിരെ പരസ്യമായി പ്രതികരണവുമായി പിജെ ജോസഫും മോന്‍സ് ജോസഫും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com