റെയില്‍വെ ഭൂമി സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള നീക്കം തടയുമെന്ന് സിപിഎം

റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെ മറവില്‍ റെയില്‍വേയുടെ കൈവശമുള്ള ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍
റെയില്‍വെ ഭൂമി സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള നീക്കം തടയുമെന്ന് സിപിഎം

കോഴിക്കോട്:  കോഴിക്കോട്  റെയില്‍വേസ്‌റ്റേഷന്‍ സ്വകാര്യവല്‍ക്കരി ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ ചെറുത്തുതോല്പിക്കണമെന്ന് സി.പി.ഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിന്റെ മറവില്‍ റെയില്‍വേയുടെ കൈവശമുള്ള ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഇത് റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണ നടപടികളുടെ മുന്നോടിയായുള്ള നീക്കമാണെന്നും പൊതുമേഖലയെയും രാഷ്ട്രസമ്പത്തിനെയും കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്ന നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ഭാഗമാണ് റെയില്‍വേ സ്‌റ്റേഷനുകളുടെ സ്വകാര്യവല്‍ക്കരി

ദക്ഷിണ റെയില്‍വേയ്ക്കു കീഴിലെ കോഴിക്കോട് ചെന്നൈ സ്‌റ്റേഷനുകളുടെ കൈവള്‍മുള്ള ഭൂമി പാട്ടത്തിനുകൊടുക്കാനുള്ള ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുമായി ബന്ധപ്പെട്ട 4.39 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കുമെന്നാണ് റെയില്‍വേ അധികൃതര്‍ ടെന്‍ഡര്‍ വിജ്ഞാപനത്തില്‍ പറയുന്നത്. രണ്ടാം ഘട്ടത്തില്‍ പാലക്കാടും തിരുവനന്തപുരവും ഉള്‍പ്പെടെ രാജ്യത്തെ 408 സ്‌റ്റേഷനുകളാണ് സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
201516 വര്‍ഷത്തെ റെയില്‍വേ ബജറ്റിന്റെ ചുവടു പിടിച്ചാണ് സ്വകാര്യവല്‍ക്കരണ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. റെയില്‍വെ ഭൂമി ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും ഹെലിപ്പാഡ് നിര്‍മ്മാണത്തിനുമെല്ലാമായി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയാണ് ഈ നടപടികളുടെ ലക്ഷ്യം.

കേരളത്തിലെ റെയില്‍വേ ചരിത്രത്തിന് തുടക്കം കുറിച്ചുകൊണ്ട് 1861ലാണ് ബേപ്പൂര്‍തിരൂര്‍ പാതയില്‍ ആദ്യത്തെ തീവണ്ടി ഓടുന്നത്. തുടര്‍ന്ന് അത് കോഴിക്കോട് പാതയായി വികസിക്കുകയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്‌റ്റേഷനുകളില്‍ ഒന്നായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വളരുകയും ചെയ്തു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ മലബാറിന്റെ വ്യാവസായിക വാണിജ്യ വളര്‍ച്ചയിലും സാമൂഹ്യപുരോഗതിയിലും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രതിദിനം പതിനായിരത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

റെയില്‍വേ സ്‌റ്റേഷന്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൗരസംഘടനകളെയും തൊഴിലാളിയൂണിയനുകളെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും അണിനിരത്തി ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com