കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകള്‍ കുടുംബശ്രീ നിയന്ത്രിക്കും; ഒന്നില്‍ കൂടുതല്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍

മെട്രോ സ്‌റ്റേഷനുകളിലെ ക്ലീനിങ്, പാര്‍ക്കിങ്, ടിക്കറ്റ് വിതരണം എന്നീവയുടെ ഉത്തരവാദിത്വം കുടുംബശ്രീക്കായിരിക്കും
കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകള്‍ കുടുംബശ്രീ നിയന്ത്രിക്കും; ഒന്നില്‍ കൂടുതല്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍

കൊച്ചി: മെട്രോയുടെ സ്‌റ്റേഷന്‍ പരിസര നിയന്ത്രണം കുടുംബശ്രീയ്ക്ക് നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. 

മെട്രോ സ്‌റ്റേഷനുകളിലെ ക്ലീനിങ്, പാര്‍ക്കിങ്, ടിക്കറ്റ് വിതരണം എന്നീവയുടെ ഉത്തരവാദിത്വം കുടുംബശ്രീക്കായിരിക്കും. ഇതുമായി ബന്ധപ്പെട്ട കരാര്‍ കുടുംബശ്രീയുമായി ഒപ്പുവെച്ചു. ഇതിലൂടെ കുടുംബശ്രീയില്‍ അംഗങ്ങളായ 1800 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 

കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നത്. അടുത്ത വര്‍ഷം ഏപ്രിലോടെ മെട്രോ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുമെന്ന് യോഗം വിലയിരുത്തി.  തുടക്കത്തില്‍ കുടുംബശ്രീയിലെ 300 പേര്‍ക്കായിരിക്കും ആദ്യം ജോലി ലഭിക്കുക.

അതിനിടെ കൊച്ചി മെട്രോയുടെ ഒന്നില്‍ കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം ഇന്നുമുതല്‍ ആരംഭിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 14 കിലോമീറ്ററായിരിക്കും ആദ്യ പരീക്ഷണ ഓട്ടം. ഒരു ദിവസം
 142 ട്രയല്‍ സര്‍വീസുകള്‍ നടത്തും.ഈ പരീക്ഷണ ഓട്ടം ഉദ്ഘാടനത്തിന്റെ തലേദിവസം വരെ തുടരും. ഒരേ ട്രാക്കില്‍  രണ്ട് ട്രെയിനുകള്‍ ഓടിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com