'മീനുകള്‍ ചുംബിക്കുന്നു' പ്രകാശനം മെയ് 14ന്; വേദി സെന്റ് തെരേസാസ് കോളജിന് സമീപം 

നോവലിന്റെ പ്രകാശനത്തിന് കോളജ് അധികൃതര്‍ അനുമതി നിഷേധിച്ചതോടെ കോളേജിന് സമീപത്തെ ചില്‍ഡ്രന്‍സ് മിനി പാര്‍ക്കില്‍ വെച്ച് മെയ് 14ന് പുസ്തകം പ്രകാശനം ചെയ്യും
'മീനുകള്‍ ചുംബിക്കുന്നു' പ്രകാശനം മെയ് 14ന്; വേദി സെന്റ് തെരേസാസ് കോളജിന് സമീപം 

കൊച്ചി: സ്വവര്‍ഗ പ്രണയം പ്രമേയമായ മീനുകള്‍ ചുംബിക്കുന്ന് എന്ന നോവലിന്റെ പ്രകാശനത്തിന് കോളജ് അധികൃതര്‍ അനുമതി നിഷേധിച്ചതോടെ കോളേജിന് സമീപത്തെ ചില്‍ഡ്രന്‍സ് മിനി പാര്‍ക്കില്‍ വെച്ച് മെയ് 14ന് പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരി ശ്രീപാര്‍വതിയുടെ 'മീനുകള്‍ ചുംബിക്കുന്നു' എന്ന നോവലിന്റെ പ്രകാശത്തിനുള്ള അനുമതിയാണ് സെന്റ് തെരെസാസ് കോളജ് അധികൃതര്‍ നിഷേധിച്ചത്. 

നോവലിന്റെ പ്രകാശന ചടങ്ങ് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വെച്ച് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. മെയ് 14ന് മൂന്നു മണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍വച്ച് നടക്കുന്ന ചടങ്ങിന് മുന്‍കൂട്ടി അനുമതിയും വാങ്ങിയിരുന്നു. പുസ്തക പ്രകാശനം സംബന്ധിച്ച നോട്ടീസും ബ്രോഷറുമെല്ലാം തയാറാക്കിക്കഴിഞ്ഞ ശേഷം കോളജ് പ്രിന്‍സിപ്പല്‍ തന്നെ വിളിച്ച് പ്രകാശന വേദി അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ശ്രീപാര്‍വതി പറയുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജില്‍ ഈ പുസ്തകം പ്രകാശനം ചെയ്താല്‍ കുട്ടികളുടെ ചിന്താഗതിയെ തെറ്റായി സ്വാധീനിക്കുമെന്നായിരുന്നു കേളേജ് അധികൃതരുടെ വാദം.

'പല പെണ്‍കുട്ടികളും എന്റെ അടുത്ത് വന്നിട്ട് എന്നോട് പ്രണയമാണെന്ന് പറഞ്ഞിട്ടുണ്ട്. അതൊരു പ്രണയം എന്നു പറയാന്‍ പറ്റുമോയെന്നറിയില്ല. ഇങ്ങോട്ട് പ്രണയമാണ്, എനിക്ക് തിരിച്ചങ്ങോട്ടും സ്‌നേഹമുണ്ട്. എന്നെ സംബന്ധിച്ച് നൂറുശതമാനം പ്രണയം എന്നു പറയുമ്പോള്‍ അതൊരു പുരുഷനോട് മാത്രമെ തോന്നു. എന്നാല്‍ ലെസ്ബിയന്‍ പ്രണയങ്ങളുള്ള സുഹൃത്തുക്കള്‍ എനിക്കുണ്ട്  അവരുടെ വികാരങ്ങളും , ചിന്തകളുമെല്ലാം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് എന്റെ ആദ്യ നോവലില്‍ തന്നെ ഇത്തരത്തിലൊരു പ്രമേയം സ്വീകരിക്കാന്‍ ഞാന്‍ തുനിഞ്ഞത്.

ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കിയ ഒരു നോവലിനെ സ്വീകരിക്കാനല്ല പക്വത ഇന്നും ഉണ്ടായിട്ടില്ല എന്ന് വേണം ഈ സംഭവത്തില്‍ നിന്നും കരുതാന്‍.കേരളത്തില്‍ പുരോഗമനപരമായി ചിന്തിക്കുന്ന പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ പഠിച്ചിറങ്ങുന്ന ഇടമാണ് എറണാകുളം സെന്റ് തെരേസാസ് കോളേജ്. ഈ വിഷയം പഠിക്കുന്ന നിരവധി പേരുള്ളത് കൊണ്ടാണ്ട് സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കി പുസ്തകപ്രകാശനത്തിന് സെന്റ് തെരേസാസ് കോളേജ് തിരഞ്ഞെടുത്തത്. പെണ്‍പ്രണയത്തിന്റെ പുസ്തകം പുറത്തിറക്കുന്ന ചടങ്ങില്‍ പ്രകാശനവും പരിചയപ്പെടുത്തലുമടക്കം സ്ത്രീകളെ തന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നത് ശ്രീ പാര്‍വതി പറയുന്നു

'മീനുകള്‍ പ്രണയിക്കുന്നു' ശ്രീപാര്‍വതിയുടെ ആദ്യനോവലാണ്. നോവലിന് അവതാരികയെഴുതിയത് പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യുവാണ്. ഓണ്‍ലൈന്‍ മാധ്യമ വേദികളിലെ സജീവ സാന്നിധ്യമാണ് ശ്രീപാര്‍വതി. പെണ്‍പ്രണയങ്ങളുടെ കടലാഴങ്ങളിലേക്കൊരു യാത്ര എന്നാണ് പുസ്തകത്തിന്റെ ടാഗ് ലൈന്‍.

മീനുകള്‍ ചുംബിക്കുന്നു എന്ന ലെസ്ബിയന്‍ നോവലില്‍ നിന്നുള്ള ഒരു പ്രസക്ത ഭാഗം

നീയെന്താ മിണ്ടാതെയിരിക്കുന്നെ'

'ഒന്നൂല്ല'

'സമൂഹം എങ്ങനെ കാണും എന്നോര്‍ത്തിട്ടാണോ........'

'എന്താ അത് പേടിക്കേണ്ട കാര്യമല്ലേ........' 'അതെ.... പ്രത്യേകിച്ച് ഇന്നത്തെ അവസ്ഥയില്‍ പേടിക്കണം പക്ഷെ അത് പുറത്തുള്ളവര്‍ അറിയുമ്പോഴല്ലേ, അപ്പോള്‍ അത് നമുക്ക് നേരിടാം.....നീ ഇപ്പോള്‍ പേടിച്ച് സന്തോഷം കളയാതെ' 'നിനക്ക് പേടിയില്ലേ... ' 'ഉണ്ടോന്നോ ഇതെങ്ങനെ നമുക്കിടയില്‍ വര്‍ക്ക് ഔട് ആയെന്നു എനിക്കിപ്പോഴും അറിയില്ലെടാ........ ഞാനിങ്ങനെ ആയിരുന്നില്ല ഒരു പെണ്‍കുട്ടിയോട് ഇത്തരമൊരു അനുഭവം..... നിനക്ക് ആദ്യമല്ലായിരിക്കാം, എനിക്ക് പക്ഷെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെയും സത്യത്തിന്റെയും നേര്‍ത്ത പാഠങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും ഞാന്‍ പകച്ചിരിക്കുന്നുണ്ട്. സമൂഹത്തിനെ അല്ല എനിക്ക് പേടി..... എന്നെ തന്നെ... എന്താണ് സംഭവിക്കുന്നതെന്നോര്‍ത്തുള്ളൊരു വിങ്ങല്‍......'

'നീ പേടിക്കരുത്... ഇതിപ്പോള്‍ പങ്കു വയ്ക്കാന്‍ നമുക്കിടയില്‍ മറ്റൊരാളില്ല.. നീയും ഞാനും മാത്രം.... നമ്മുടേത് മാത്രമായ നിമിഷങ്ങള്‍ മാത്രം....' 'എനിക്കറിയാമെടാ.... എനിക്കറിയാം....

അവളുടെ ഹൃദയം പാടിയ പാട്ടില്‍ ഏറെ നേരം ഞാനങ്ങനെ തന്നെ കിടന്നു,

മെല്ലെ അവളെന്റെ മുഖം പിടിച്ചുയര്‍ത്തുന്നത് വരെ, ലോകത്തില്‍ മറ്റെന്തു വന്നു വിളിച്ചാലും ആ നിമിഷം വിട്ടു ഞാന്‍ വെളിയില്‍ വരുമായിരുന്നില്ല..... അവളുടെ കണ്ണുകളില്‍ നിന്നും കാടിറങ്ങി വരുന്നു. ഇപ്പോള്‍ അവ എന്റെ മുഖത്തിനു നേര്‍ക്ക്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com