പത്തു ഇടപാടുകള്‍ സൗജന്യം; സര്‍ക്കുലറില്‍ വ്യക്തത വരുത്തി എസ്ബിഐ, നിലവിലുള്ള മാനദണ്ഡം തുടരും

ഉപയോക്താക്കള്‍ക്ക് പത്ത് എടിഎം ഇടപാട് സൗജന്യം - സര്‍ക്കുലറിലെ പിഴവാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമെന്നും എസ്ബിഐ 
പത്തു ഇടപാടുകള്‍ സൗജന്യം; സര്‍ക്കുലറില്‍ വ്യക്തത വരുത്തി എസ്ബിഐ, നിലവിലുള്ള മാനദണ്ഡം തുടരും

മുംബൈ: എടിഎം സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ പുതിയ വിശദീകരണവുമായി എസ്ബിഐ. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുടമകള്‍ക്ക് മാസം പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമായി നല്‍കിയാണ് പുതിയ ഉത്തരവ്.  ഇതേ തുടര്‍നന്ന് ഉപയോക്താക്കള്‍ക്ക്  എസ്ബിഐ എടിഎമ്മുകളില്‍ നിന്നും മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്നും മാസം അഞ്ച് വീതം ഇടപാടുകള്‍ സൗജന്യമായി നടത്താം. എന്നാല്‍ മെട്രോസിറ്റികള്‍ക്ക് ഇത് എട്ടാണ്.  ഇതില്‍ കൂടുതലുളള ഇടപാടുകള്‍ക്ക് 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. 

സര്‍ക്കുലറിലെ പിഴവാണ് ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കിയത്. എടിഎം സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം എല്ലാ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടായിരുന്നില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. സേവനങ്ങള്‍ സംബന്ധിച്ച് എസ്ബിഐയുടെ മൂന്നാമത്തെ വിശദീകരണമാണിത്. ജൂണ്‍ ഒന്ന് മുതല്‍ എല്ലാ എടിഎം ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നായിരുന്നു സര്‍ക്കുലര്‍. പിന്നീട് ഇത് ബഡ്ഡി ആക്കൗ്ണ്ടുകള്‍ക്ക് മാത്രമാണെന്നായിരുന്നു വിശദീകരണം. പിന്നീട് എസ്ബിഐ ഇത് സംബന്ധിച്ച് വീണ്ടും വാര്‍ത്താകുറിപ്പ് ഇറക്കുകയായിരുന്നു

എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനുള്ള നടപടി വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് എസ്ബിഐയുടെ വിശദീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com