ബെഹ്‌റയ്‌ക്കെതിരെ വിജിലന്‍സ് കോടതി; പെയിന്റ് കമ്പനിയുമായി ഡിജിപിക്ക് എന്ത് ബന്ധം?

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ഒരു കമ്പനിയുടെ ബ്രൗണ്‍ കളര്‍ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ ഉത്തരവിനെതിരെയാണ് ഹര്‍ജി
ബെഹ്‌റയ്‌ക്കെതിരെ വിജിലന്‍സ് കോടതി; പെയിന്റ് കമ്പനിയുമായി ഡിജിപിക്ക് എന്ത് ബന്ധം?

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ഒരു കമ്പനിയുടെ ബ്രൗണ്‍ കളര്‍ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ ഉത്തരവിനെതിരെയാണ് ഹര്‍ജി.

ഡ്യൂലക്‌സ് കമ്പനിയുടെ പെയിന്റ് അടിക്കാനാണ് പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നതിന് മുന്‍പ് ബെഹ്‌റ ഉത്തരവിറക്കിയത്. ക്രമസമാധാന ചുമതലയുള്ള ഡിജിപിക്ക് സ്വകാര്യ പെയിന്റ് കമ്പനിയുമായി എന്തു ബന്ധമെന്ന് ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് കോടതി ചോദിച്ചു.  ഉത്തരവിറക്കുന്ന സമയത്ത് ലോക്‌നാഥ് ബെഹ്‌റയ്ക്ക് പൊലീസ് മേധാവിയുടെ ചുമതല ഉണ്ടായിരുന്നോ എന്ന
സംശയവും കോടതി പ്രകടിപ്പിച്ചു.

ബെഹ്‌റ ചെയ്തത് തെറ്റല്ലേയെന്ന് ചോദിച്ച കോടതി ഈ മാസം 20ന് അകം വിശദീകരണം നല്‍കണമെന്നും ബെഹ്‌റയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരേ കമ്പനിയുടെ ഒരേ കളര്‍ പെയിന്റ് അടിക്കാനുള്ള ബെഹ്‌റയുടെ ഉത്തരവിനെതിരെ ഡിജിപി സെന്‍കുമാറും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനായിരുന്നു അന്വേഷണ ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com