ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി വാക്കു പാലിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ വീണ്ടും മഹിജ

സമരം അവസാനിക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന്‌ മഹിജ
ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി വാക്കു പാലിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ വീണ്ടും മഹിജ

വടകര: സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജിഷ്ണുവിന്റെ അമ്മ മഹിജ. ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് മഹിജ പറഞ്ഞു. 

ജിഷ്ണുവിന്റെ മരണത്തില്‍ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി സമരം നടത്തിയിട്ട് ഇപ്പോള്‍ ഒരു മാസം പിന്നിടുന്നു. സമരം അവസാനിക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന്‌ മഹിജ ചൂണ്ടിക്കാട്ടി.

ഇനി കോടതിയിലാണ് പ്രതിക്ഷ. വ്യാജ ആത്മഹത്യ കുറിപ്പാണ് അന്വേഷണ സംഘം ജിഷ്ണുവിന്റേതായി കണ്ടെത്തിയിരിക്കുന്നത്. വ്യാജ ആത്മഹത്യ കുറിപ്പ് തെളിവായെടുത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നത്‌
ഉള്‍പ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ലെന്നും മഹിജ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com