കണ്ണൂരില്‍ അഫ്‌സ്പ പ്രഖ്യാപിക്കണം; ആവശ്യവുമായി ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

കണ്ണൂരിന്റെ ക്രമസമാധാന ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി
കണ്ണൂരില്‍ അഫ്‌സ്പ പ്രഖ്യാപിക്കണം; ആവശ്യവുമായി ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: കണ്ണൂരില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു. കണ്ണൂരിന്റെ ക്രമസമാധാന ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കണ്ണൂരില്‍ ഒരു വിലയുമില്ലെന്ന് വെള്ളിയാഴ്ച നടന്ന കൊലപാതകത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. അതിനാല്‍ കണ്ണൂരില്‍ പ്രത്യേക സൈനീക നിയമം പ്രഖ്യാപിക്കണമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രി കണ്ണൂരിലെ കൊലപാതകങ്ങളെ ന്യായീകരിക്കുകയാണ്. ഭരണകൂടത്തിന്റെ സഹായത്തോടെയാണ് സിപിഎം കണ്ണൂരില്‍ ആക്രമണം നടത്തുന്നതെന്നും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com