കണ്ണൂരില്‍ ഹര്‍ത്താല്‍ ആരംഭിച്ചു; രാഷ്ട്രിയ സംഘര്‍ഷത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്‌

സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂരില്‍ സുരക്ഷ വര്‍ധിപ്പിച്ചു
കണ്ണൂരില്‍ ഹര്‍ത്താല്‍ ആരംഭിച്ചു; രാഷ്ട്രിയ സംഘര്‍ഷത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്‌

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

കണ്ണൂരിന് പുറമെ മാഹിലും സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കണ്ണൂരില്‍ സുരക്ഷ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വിവിധ കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു കക്കംപാറ സ്വദേശിയായ ചുരക്കാട് ബിജു വെട്ടേറ്റ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ വണ്ടി തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com