തിരുവനന്തപുരം: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ഗവര്‍ണര്‍. ബിജെപി നേതാക്കള്‍ നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി. അക്രമം തടയുന്നതില്‍ അടിയന്തിരവും കര്‍ശനവുമായി നടപടി വേണമെന്നും ഗവര്‍ണര്‍ പിഎസ് സദാശിവം നിര്‍ദേശം നല്‍കി.
ഇന്ന് രാവിലെയാണ് ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ബിജെപി സംഘം ഗവര്‍ണര്‍ പി സദാശിവത്തിനെ കണ്ടത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 14 ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടെതെന്നും സംഘം ഗവര്‍ണറെ അറിയിച്ചിരുന്നു.
കണ്ണൂരില്‍ നേരത്തെയും സംഘര്‍ഷമുണ്ടായപ്പോള്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ ഇതാദ്യമായാണ് നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. കണ്ണൂര്‍ ജില്ലയില്‍ അഫ്‌സ്പ ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകീട്ടാണ് പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകനായ ബിജു കൊല്ലപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ