ഗവര്‍ണര്‍ക്കെതിരെ ബിജെപി; മുഖ്യമന്ത്രിക്ക് പരാതി കൈമാറാന്‍ ഗവര്‍ണറുടെ ആവശ്യമില്ല

പിണറായി വിജയന്‍ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണ്ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോ
ഗവര്‍ണര്‍ക്കെതിരെ ബിജെപി; മുഖ്യമന്ത്രിക്ക് പരാതി കൈമാറാന്‍ ഗവര്‍ണറുടെ ആവശ്യമില്ല

കൊച്ചി:  ഗവര്‍ണര്‍ പിഎസ് സദാശിവത്തിനെതിരെ വിമര്‍ശനവുമായി ബിജെപി. പിണറായി വിജയന്‍ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണ്ണറെ സമീപിച്ചതെന്നും എംടി രമേശ്‌. എന്നാല്‍ ബിജെപിക്ക് ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോ? കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയത്. ഒരു ഗവര്‍ണ്ണര്‍ക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികള്‍ ഉണ്ട്. അത് ചെയ്യാന്‍ പറ്റുമോ എന്നതാണ് ചോദ്യമെന്നും എംടി രമേശ് അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

പിണറായി വിജയന്‍ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവര്‍ണ്ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോ? കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയത്. ഒരു ഗവര്‍ണ്ണര്‍ക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികള്‍ ഉണ്ട്. അത് ചെയ്യാന്‍ പറ്റുമോ എന്നതാണ് ചോദ്യം. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യം. അല്ലാതെ ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലവുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com