പിണറായി സര്‍ക്കാരിന്റെ ആദ്യ പട്ടയമേള ഇന്ന്; 2247 പട്ടയങ്ങള്‍ വിതരണം ചെയ്യും

വര്‍ഷങ്ങളായി പട്ടയത്തിന് അപേക്ഷിച്ചിട്ട് കിട്ടാത്തവരായ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കാണ് പട്ടയ വിതരണത്തില്‍ മുന്‍ഗണന ലഭിക്കുക
പിണറായി സര്‍ക്കാരിന്റെ ആദ്യ പട്ടയമേള ഇന്ന്; 2247 പട്ടയങ്ങള്‍ വിതരണം ചെയ്യും

കാസര്‍കോഡ്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ പട്ടയ മേള ഇന്ന്. 2247 പട്ടയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വിതരണം ചെയ്യും. 

കാസര്‍കോട്ടെ കഞ്ഞങ്ങാട് ടൗണ്‍ഹാളിലാണ് പരിപാടി. വര്‍ഷങ്ങളായി പട്ടയത്തിന് അപേക്ഷിച്ചിട്ട് കിട്ടാത്തവരായ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കാണ് പട്ടയ വിതരണത്തില്‍ മുന്‍ഗണന ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പട്ടയമേള.

ഉപാധികളോടെയുള്ള പട്ടയങ്ങളാണ് വിതരണം ചെയ്യുക. ഇതുകൂടാതെ 322 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍, 56 ദേവസ്വം ലാന്‍ര് ട്രിബ്യൂണല്‍ പട്ടയങ്ങള്‍ എന്നിവയും വിതരണം ചെയ്യും. 150 ആദിവാസി കുടുംബങ്ങള്‍ക്കും പട്ടയം ലഭിക്കും. പനത്തടി വില്ലേജില്‍ വനംവകുപ്പ് നല്‍കിയ 92 ഏക്കര്‍ സ്ഥലത്തിന്റെ കൈവശാവകാശ രേഖ പട്ടയമേളില്‍ ഇവര്‍ക്ക് നല്‍കും.

ഹോസ്ദുര്‍ഗ് താലൂക്കില്‍ 953 പട്ടയവും, വെള്ളരിക്കുണ്ട് താലൂക്കില്ഡ 346, കാസര്‍കോട് താലൂക്കില്‍ 243, മഞ്ചേശ്വരം താലൂക്കില്‍ 327 പട്ടയവുമാണ് വിതരണം ചെയ്യുന്നത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ തെക്കില്‍ വില്ലേജില്‍ ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്ന് പരാതി പറഞ്ഞവര്‍ക്ക് പട്ടയമേളയില്‍ ഭൂമി മാറ്റി നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com