കോടിയേരിയെ ദില്ലിയില്‍ കാലുകുത്തിക്കില്ല: യുവമോര്‍ച്ച

ഡല്‍ഹി യുവമോര്‍ച്ച നേതാവ് സുനില്‍ യാദവാണ്‌ ഭീഷണിയുയര്‍ത്തിയത്
കോടിയേരിയെ ദില്ലിയില്‍ കാലുകുത്തിക്കില്ല: യുവമോര്‍ച്ച

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച. ബി.ജെ.പി. - ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ ആക്രമണങ്ങള്‍ തുടരുന്നുവെന്ന് ആരോപിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ പ്രതിരോധിക്കുന്നതെന്ന് ഡല്‍ഹി യുവമോര്‍ച്ച നേതാവ് സുനില്‍ യാദവാണ്‌ ഭീഷണിയുയര്‍ത്തിയത്.
കണ്ണൂരില്‍ ആക്രമണങ്ങള്‍ നടക്കുകയും ബിജെപി പ്രവര്‍ത്തകന്‍ പയ്യന്നൂരില്‍ കൊലചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹിയിലെ കേരള ഹൗസിനുമുന്നില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യുവമോര്‍ച്ച നേതാവിന്റെ ഭീഷണി.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും യുവമോര്‍ച്ച ഭീഷണിയുമായി എത്തിയിരുന്നു. ഭോപ്പാലില്‍ ഭീഷണിയെത്തുടര്‍ന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും മംഗലാപുരത്ത് ബിജെപി - ആര്‍എസ്എസ് ഭീഷണിയെ മറികടന്ന് മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com