കുമ്മനത്തിന്റെ വീഡിയോയെക്കുറിച്ച് കണ്ണൂര്‍ എസ്പി അന്വേഷിക്കും  

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 16th May 2017 12:33 PM  |  

Last Updated: 16th May 2017 04:47 PM  |   A+A-   |  

തിരുവനന്തപുരം:ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു ംന്ന തരത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയെ കുറിച്ച് കണ്ണൂര്‍ എസ്പി അന്വേഷിക്കും. അന്വേണത്തിന് ഡിജിപി സെന്‍കുമാര്‍ ഉത്തരവിറക്കി.വീഡിയോയുടെ നിചസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിന്‍മേലാണ് അന്വേഷണം.

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പടുത്തിയ ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു എന്ന തരത്തില്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലും ഫേയ്‌സ്ബുക്കിലും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാജമാണെങ്കില്‍ അന്വേഷണം നടത്തുമെന്നും കുമ്മനത്തിനെതിരെ കേസെടുക്കുമെന്നും വീഡിയോ നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.