റംസാന്‍ വ്രതാനുഷ്ഠാനക്കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനം

ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് നോമ്പുതുറകളെയും ഇഫ്താര്‍ വിരുന്നുകളെയും ഹരിതാഭമാക്കണമെന്ന് തദ്ദേശസ്വയംഭരണ, ന്യൂനപക്ഷ ക്ഷേമമന്ത്രി ഡോ. കെടി ജലീല്‍
റംസാന്‍ വ്രതാനുഷ്ഠാനക്കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനം

തിരുവനന്തപുരം:  റംസാന്‍ വ്രതവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ മഹല്ലുകളും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് നോമ്പുതുറകളെയും ഇഫ്താര്‍ വിരുന്നുകളെയും ഹരിതാഭമാക്കണമെന്ന് തദ്ദേശസ്വയംഭരണ, ന്യൂനപക്ഷ ക്ഷേമമന്ത്രി ഡോ. കെ.ടി. ജലീല്‍.  സംസ്ഥാനത്തെ വിവിധ മുസ്ലീം സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെടി ജലീല്‍.  

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളും ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത മുസ്ലീം നേതാക്കള്‍ വ്യക്തമാക്കി.  കൂടുതല്‍ ജനങ്ങളിലേയ്ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശമെത്തിക്കുന്നതിന്  താലൂക്കടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതത് മഹല്ല് ഭാരവാഹികളെ അറിയിക്കണമെന്നും ഇമാമുമാര്‍ മുഖേന സന്ദേശം വെളളിയാഴ്ച ഖുത്തുബുകളില്‍ നല്‍കണമെന്നും നേതാക്കള്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുമ്പോള്‍ ആവശ്യമുളള കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍ സിറാമിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയുടെയും വെളളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്നതായിരുന്നു യോഗത്തിന്റെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com