ഇങ്ങനെയും ഒരു പുസ്തക പ്രകാശനം

ഒരുപാട് സമയവും പണവും ചെലവാക്കി ഒരുപാട് മനുഷ്യരെ വിളിച്ച് ബോറടിപ്പിക്കേണ്ട എന്നകരുതിയാണ് ഇത്തരത്തിലൊരു സാഹസത്തിന്‌തയ്യാറായതെന്ന് നടന്‍ ജോയ് മാത്യു 
ഇങ്ങനെയും ഒരു പുസ്തക പ്രകാശനം

തിരുവനന്തപുരം: ജോണ്‍ എബ്രാഹാമിന്റെ അമ്മ അറിയാന്‍ എന്ന ചലചിത്രത്തിന്റെ തിരക്കഥയുടെ പ്രകാശനമാണ് വ്യത്യസ്ത രീതിയില്‍ സംഘാടകര്‍ നടത്തിയത്. പത്തുപേര്‍ മാത്രം പങ്കെടുത്താണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ഒരുപാട് സമയവും പണവും ചെലവാക്കി ഒരുപാട് മനുഷ്യരെ വിളിച്ച് ബോറടിപ്പിക്കേണ്ട എന്നകരുതിയാണ് ഇത്തരത്തിലൊരു സാഹസത്തിന്‌
തയ്യാറായതെന്ന് നടന്‍ ജോയ്മാത്യു പറഞ്ഞു. 

30 വര്‍ഷത്തിനുശേഷവും ഒരു സിനിമ നിലനില്‍ക്കുന്നു.അതിന്റെ തിരിക്കഥ ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നു എന്നുള്ളതിന്റെ തെളിവാണ് തിരക്കഥയുടെ പ്രകാശനമെന്നും ജോയ് മാത്യു പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ മുറ്റത്ത് വെച്ചായിരുന്നു വിചിത്രവും ലളിതവുമായ പുസ്തക പ്രകാശനം നടന്നത്. പുസ്തക പ്രസാധക സംഘമാണ് പുസ്തകം പുറത്തിറക്കിയത്. ചടങ്ങില്‍ എംഎല്‍എ അബ്ദുള്‍ ഖാദര്‍, പിഎസ്‌സി ചെയര്‍മാന്‍ സക്കീര്‍, ജയഗീത, പാര്‍വ്വതി, രംഗനാഥന്‍, പിസി ജോസി, നൗഷാദ് തുടങ്ങിയവരാണ് പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com