കണ്ണെരിയിക്കുന്ന ഉള്ളിവില; കിലോയ്ക്ക് 130 രൂപ 

സംസ്ഥാനത്തെ ഉള്ളിവില കേട്ടാല്‍ത്തന്നെ ഇനിമുതല്‍ കണ്ണെരിയും
കണ്ണെരിയിക്കുന്ന ഉള്ളിവില; കിലോയ്ക്ക് 130 രൂപ 

തിരുവനന്തപുരം:സംസ്ഥാനത്തെ ഉള്ളിവില കേട്ടാല്‍ത്തന്നെ ഇനിമുതല്‍ കണ്ണെരിയും. ഒരു കിലോ ഗ്രാം ഉള്ളിക്ക് 40 രൂപയില്‍ നിന്ന് 130 രൂപയിലേക്കാണ് ഉള്ളിവില കുതിച്ചുയര്‍ന്നിരിക്കുന്നത്. മൂന്നിരട്ടിയിലധികമായാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് ഉള്ളിവിലയുടെ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന വിലയാണെന്ന് വ്യാപാരികള്‍ പറയുന്നു.

മുഖ്യമായും ഉള്ളിയിറക്കുമതി ചെയ്യുന്ന തമിഴ്‌നാട്ടിലും ഉള്ളി വില വര്‍ദ്ധിച്ചിരിക്കുകായണ്.തമിഴ്‌നാട്ടിലെ അതി കഠിനമായ വരള്‍ച്ചമൂലം ഉള്ളി ഉത്പാദനം കുറഞ്ഞതാണ് വില വര്‍ദ്ധിക്കാന്‍ കാരണമായത്. 
പൊള്ളാച്ചിയില്‍ത്തന്നെ ചെറിയ ഉള്ളിക്ക് 98 രൂപയും വലിയ ഉള്ളിക്ക് 110 രൂപയുമാണ് വില. ഇത് 110ഉം 130ഉം രൂപയ്ക്കാണ് ഇപ്പോള്‍ ചില്ലറ വില്‍ക്കുന്നത്. 

ഉള്ളിക്ക് വില വര്‍ദ്ധിച്ചപ്പോല്‍ സവാളയ്ക്ക് വില കുറഞ്ഞു. കിലോഗ്രാമിന് 13 രൂപ മാത്രമാണ് ഇപ്പോള്‍ സവാളയുടെ വില. തമിഴ്‌നാട്ടിലെ വരള്‍ച്ചയ്ക്ക് അറുതി വന്നില്ലെങ്കില്‍ മലയാളിയുടെ ഉള്ളിതീറ്റി നിര്‍ത്തേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com