കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആര്‍ജവമില്ലെന്ന് സുരേഷ് ഗോപി എംപി

എംപി ഫണ്ട് ചെലവഴിക്കാത്തതല്ല,ചെലവഴിക്കാന്‍ ഇടത് വലത് മുന്നണികള്‍ സമ്മതിക്കുന്നില്ല
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആര്‍ജവമില്ലെന്ന് സുരേഷ് ഗോപി എംപി

മുംബൈ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആര്‍ജവമില്ലെന്ന് സുരേഷ് ഗോപി എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധന ശ്രമങ്ങള്‍ നാടകമാണെന്ന് സംശയിക്കുന്നുവെന്നും സുരേഷ്‌ഗോപി മുംബൈയില്‍ പറഞ്ഞു. എംപി ഫണ്ട് ചെലവഴിക്കാത്തതല്ല,ചെലവഴിക്കാന്‍ ഇടത് വലത് മുന്നണികള്‍ സമ്മതിക്കുന്നില്ല എന്നും സുരേഷ് ഗോപി ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ സംയമനം പാലിച്ചാല്‍ കണ്ണൂരില്‍ സംഘര്‍ഷത്തിന് അയവ് വരുമെന്നിരിക്കെ, ഇപ്പോള്‍ നടക്കുന്നത് നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു.  മുംബൈ പന്‍വേലിലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചരണത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com