മെട്രോ റെയില്‍ ഉദ്ഘാടനം മെയ് 30ന് അല്ല; പ്രധാനമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് നടത്തും

ഏതാനും മണിക്കൂറുകളായി നടക്കുന്ന ചര്‍ച്ചയ്ക്ക് വിരാമം
മെട്രോ റെയില്‍ ഉദ്ഘാടനം മെയ് 30ന് അല്ല; പ്രധാനമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് നടത്തും

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനം മെയ് 30ന് നടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ലെന്നും ഏതാനും മണിക്കൂറുകളായി നടക്കുന്ന ചര്‍ച്ചയ്ക്ക് വിരാമം. ഉദ്ഘാടനതീയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പുതിയ വിവരമെത്തിയിരിക്കുന്നു.
നേരത്തെ കടകംപള്ളി സുരേന്ദ്രന്‍ കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനം മെയ് മുപ്പതിനു നടത്തുമെന്നും പ്രധാനമന്ത്രി പങ്കെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രിയെ ഒഴിവാക്കുന്നതിനുവേണ്ടിയാണോ മെയ് 30നു തന്നെ നടത്തുന്നത് എന്ന മട്ടില്‍ ചര്‍ച്ചകള്‍ നടന്നു.
പ്രധാനമന്ത്രിയ്ക്കായി കാത്തിരിക്കുമെന്നും അതുകൊണ്ട് മെയ് 30ന് ഉദ്ഘാടനം നടക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിക്കുകയായിരുന്നു. ഏപ്രില്‍ 11ന് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനായി ക്ഷണിച്ചുവെങ്കിലും ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ല. എങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും അനുകൂലമായ മറുപടി ലഭിക്കുമെന്നും അതുവരെ കാത്തുനില്‍ക്കാനുമാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com