സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

ആര്‍ത്തവശുചിത്വം സ്ത്രീയുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

ആര്‍ത്തവശുചിത്വം സ്ത്രീയുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. ഈ അവകാശം സംരക്ഷിക്കാന്‍ കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ഷി പാഡ് എന്ന പേരില്‍ സാനിറ്ററി പാഡ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉപയോഗിച്ച പാഡുകള്‍ പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ നശിപ്പിക്കുന്നതിനാവശ്യമായ നാപ്കിന്‍ ഡിസ്‌റ്റ്രോയറുകളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. 

പല സ്ഥലങ്ങളിലും സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷിന്‍ വെക്കാറുണ്ടെങ്കിലും അതിന്റെ നിര്‍മാര്‍ജനം മുന്നില്‍ കണ്ടുകൊണ്ട് ഡിസ്‌ട്രോയര്‍ വെച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഈ ഒരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതില്‍പ്പിന്നെ അദ്ദേഹത്തിന്റെ പ്രവൃത്തിയെ ഞ്യായീകരിച്ച് ധാരാളം സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥിനികള്‍ മുന്നോട്ടു വന്നിട്ടുണ്ട്. 

ഇതുവരെ കേരളത്തില്‍ ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പിണറായി വിജയന് കഴിയുന്നുണ്ടെന്ന് ഇതിലൂടെ മനസിലാക്കാമെന്നാണ് സ്ത്രീകള്‍  പറയുന്നത്. കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തികച്ചും അഭിനന്ദനത്തിനര്‍ഹമായവയാണ്. 

വരുന്ന അഞ്ച് വര്‍ഷത്തേക്ക് മുപ്പത് കോടി രൂപയാണ് ഈ പദ്ധതിക്കുള്ള ചെലവായി പ്രതീക്ഷിക്കുന്നത്. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഇത്രയും ഫണ്ടുപയോഗിച്ച് നടപ്പിലാക്കാന്‍ പോകുന്ന ഈ ബൃഹത്തായ പദ്ധതിയെ യോജിച്ചും വിയോജിച്ചും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഇത്രയും പണം ചിലവിട്ടുകൊണ്ടുള്ള ഈ പദ്ധതിയുടെ യതാര്‍ഥ ഉപഭോക്താക്കള്‍ വന്‍കിട സാനിറ്ററി നാപ്കിന്‍ കമ്പനിക്കാരാണെന്നും ആക്ഷേപമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com