സ്വാമിക്ക് പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തത് അമ്മ; യുവതിയുടെ മൊഴിയില്‍ അമ്മയ്‌ക്കെതിരേയും കേസ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 20th May 2017 10:05 AM |
Last Updated: 20th May 2017 10:17 AM | A+A A- |

തിരുവനന്തപുരം: ലൈംഗിക പീഡനം സഹികെട്ട് യുവതി ആശ്രമ വാസിയുടെ ജനനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയുടെ അമ്മയ്‌ക്കെതിരേയും കേസ്. പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരമാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. 15 വയസ്സുമുതല്‍ ഇയ്യാള്‍ യുവതിയെ പീഡിപ്പിച്ചുവരികയാണെന്നും ഇതിന് കൂട്ട് നിന്നത് അമ്മയാണ് എന്നും യുവതി പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി കത്തി ഉപയോഗിച്ച് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. കൊല്ലം പത്മന ആശ്രമത്തിലെ അന്തേവാസിയാണ് ഇയ്യാള്‍. ഗംഗാ ശാശത്വപാദ എന്ന പേരില്‍ അറിയപ്പെടുന്ന ഹരി എന്നയാളെയാണ് പെണ്‍കുട്ടിലൈംഗിക പീഡനം തടയാന്‍ വേണ്ടി ആക്രമിച്ചത്.
തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പോലീസ് പറയുന്നു.