"പാന്റും ഷര്‍ട്ടും ഇട്ടു നടക്കാമെങ്കില്‍ വീട് തരാം''; മെട്രോ റെയിലില്‍ ജോലി ലഭിച്ചെങ്കിലും താമസിക്കാന്‍ സ്ഥലം കിട്ടിയില്ലെന്ന് ട്രാന്‍സ്‌ജെന്ററിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇനിയും ഈ സമൂഹം ഞങ്ങളെ മാന്യമായി ജീവിക്കാന്‍ അനുവദിക്കില്ലേ?
"പാന്റും ഷര്‍ട്ടും ഇട്ടു നടക്കാമെങ്കില്‍ വീട് തരാം''; മെട്രോ റെയിലില്‍ ജോലി ലഭിച്ചെങ്കിലും താമസിക്കാന്‍ സ്ഥലം കിട്ടിയില്ലെന്ന് ട്രാന്‍സ്‌ജെന്ററിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി മെട്രോയില്‍ ജോലി കിട്ടിയ സന്തോഷത്തിലാണ് 22 ട്രാന്‍സ്ജന്റേഴ്‌സും എന്നാല്‍ കിട്ടിയ ജോലി നഷ്ടപ്പെടുത്താതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവരിപ്പോള്‍. എന്താണ് കാരണം എന്നല്ലെ, താമസിക്കാന്‍ വീട് നല്‍കുന്നില്ല എന്നതാണ് കാരണം. 

കൊച്ചി മെട്രോയില്‍ ജോലി കിട്ടിയ ഇവരില്‍ പലര്‍ക്കും താമസിക്കാന്‍ ഇതുവരേയും സ്ഥലം ലഭിച്ചിട്ടില്ല. പലരും രണ്ടുമാസമായി താമസ സ്ഥലം തേടിയുള്ള ഓട്ടത്തിലാണ്. അമ്മ കൂടെ വന്ന് താമസിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടും ആരും വീട് തരാന്‍ സമ്മതിക്കുന്നില്ല എന്നാണ് ഇവരിലൊരാള്‍
പറയുന്നത്. 

വിഷമ സ്ഥിതിയെക്കുറിച്ച് കൊച്ചി മെട്രോയില്‍ ജോലി കിട്ടിയ ട്രാന്‍സ്ജന്ററായ
രാഗ രഞ്ജിന് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ; 


ഞാനും എന്റെ കൂടെയുള്ള 22 കൂട്ടുകാരും വളരെ സന്തോഷത്തിലാണ്. എന്നാല്‍ കിട്ടിയ ജോലി നിലനിര്‍ത്താന്‍ വേണ്ടി കഴിഞ്ഞ രണ്ടു മാസമായി നെട്ടോട്ടമാണ് ഒരു താമസ സൗകര്യം കിട്ടാന്‍ വേണ്ടി. മെട്രോയില്‍ ജോലി ആയി, ഞാന്‍ ഒരു ട്രാന്‍സ് ആയതിനാല്‍ അല്ല വീട് തരാത്തത് എന്റെ അമ്മയും വന്നു എന്റെ കൂടെ താമസിക്കും അമ്മയുടെ പേരില്‍ എഗ്രിമെന്റ് എഴുതിയാല്‍ മതി എന്നു പറയുമ്പോളും ഞാന്‍ ട്രാന്‍സ് ആയതു കൊണ്ടു കുഴപ്പമില്ല എന്നാല്‍ പാന്റ്‌സും ഷര്‍ട്ടും ഇട്ടു നടക്കാമെങ്കില്‍ തരാമെന്ന്. ഞാന്‍ സര്‍ജറി കഴിഞ്ഞ് ഒരു സ്ത്രീയായി ജീവിക്കാന്‍ വേണ്ടി അനുഭവിച്ച വേദന. ഇനിയും ഈ സമൂഹ ഞങ്ങളെ മാന്യമായി ജീവിക്കാന്‍ അനുവദിക്കില്ലേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com