അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം തിരിച്ചുകിട്ടി; കണ്ടെത്തിയത് കാണിക്ക വഞ്ചിയില്‍ നിന്നും

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന നവരത്‌നങ്ങള്‍ പതിച്ച പതക്കമാണ്‌കാണാതെ പോയിരുന്നത് 
അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം തിരിച്ചുകിട്ടി; കണ്ടെത്തിയത് കാണിക്ക വഞ്ചിയില്‍ നിന്നും

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണങ്ങള്‍ കണ്ടെത്തി. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നുമാണ് സ്വര്‍ണപതക്കം ഉള്‍പ്പെടെയുള്ള തിരുവാഭരണങ്ങള്‍ തിരിച്ചുകിട്ടിയിരിക്കുന്നത്. 

ക്ഷേത്രത്തിലെ രണ്ട് കാണിക്ക വഞ്ചി എണ്ണുമ്പോള്‍ അതില്‍ നിന്നും കടലാസില്‍ പൊതിഞ്ഞ നിലയിലാണ് തിരുവാഭരണങ്ങള്‍ കണ്ടെത്തിയത്. തിരുവാഭരണം നഷ്ടപ്പെട്ടതിന് ശേഷം രണ്ട് തവണ ഭണ്ഡാരം തുറന്നിരുന്നെങ്കിലും അപ്പോഴൊന്നും ഇത് ഉണ്ടായിരുന്നില്ല.

ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നുമാണ് മാല ലഭിച്ചത്. ഗണപതി നടയിലെ ഭണ്ഡാരത്തിലായിരുന്നു സ്വര്‍ണ പതക്കം കിട്ടിയത്‌.

ഏപ്രില്‍ 20നായിരുന്നു ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതെ പോയതായി വാര്‍ത്ത വരുന്നത്.
. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പതക്കം കാണാതെ പോയതായി തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ സി.പി.രാമപ്രസാദിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. പതക്കം നഷ്ടപ്പെട്ട വിവരം ക്ഷേത്രം ജീവനക്കാര്‍ മറച്ചുവയ്ക്കുകയായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പ്രതിഷ്ഠാദിനം, ഉത്സവം, വിഷു, അഷ്ടമിരോഹിണി എന്നീ ദിവസങ്ങളില്‍ മാത്രമാണ് തിരുവാഭരണം പുറത്തെടുക്കുന്നത്. അമ്പലത്തിലെ സ്‌ട്രോങ് റൂമില്‍ നിന്നും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ഇത് വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി മേല്‍ശാന്തിക്ക് കൈമാറുക. വിഷുവിന് ചാര്‍ത്താന്‍ തിരുവാഭരണം നല്‍കിയെങ്കിലും ചാര്‍ത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തിരുവാഭരണം നഷ്ടപ്പെട്ടതായി അറിയുന്നത്.

അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വത്തിന്റെ തിരുവാഭരണം കമ്മിഷണര്‍ എസ്.പാര്‍വതിക്കായിരുന്നു അന്വേഷണ ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com