കൃഷിവകുപ്പില്‍ ഐഎഎസ് പോര്; ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമെന്ന് രാജുനാരായണ സ്വാമി

ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമെന്ന് രാജുനാരായണ സ്വാമി - വ്യാജഐഎഎസ് റദ്ദാക്കാനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും - രാജുനാരായണസ്വാമിക്ക് തന്നില്‍ അവിശ്വാസമെന്ന് ബിജു പ്രഭാകര്‍ 
കൃഷിവകുപ്പില്‍ ഐഎഎസ് പോര്; ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമെന്ന് രാജുനാരായണ സ്വാമി

തിരുവനന്തപുരം: ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി.  ബിജുപ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നും ഇതിന് രേഖകളുണ്ടെന്നും രാജുനാരായണസ്വാമി. ബിജു പ്രഭാകറിന്റെ വ്യാജഐഎഎസ് റദ്ദാക്കാനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും രാജുനാരായണ സ്വാമി പറഞ്ഞു. തച്ചടി പ്രഭാകരന്റെ മകന്‍ എന്ന രീതിയില്‍ സ്വാധീനം ഉപയോഗിച്ചാണ് ഐഎഎസ് പദവി സ്വന്തമാക്കിയത്. ഇദ്ദേഹത്തിന് ഐഎഎസ് നല്‍കിയവരും കുടുങ്ങുമെന്നു നാരായണ സ്വാമി പറഞ്ഞു.

ബിജുവിന്റെ ഇപ്പോഴത്തെ നടപടികളുലും അഴിമതിയുണ്ട്. അവധിയെടുക്കാനുള്ള തീരുമാനം മുന്‍കൂര്‍ ജാമ്യമാണെന്നും ഹോര്‍ട്ടി കള്‍ച്ചറിന്റെ പരിപാടിയില്‍ ഇസ്രായേല്‍ സംഘത്തെ എത്തിച്ചതിലും അഴിമതിയുണ്ട്. നിയമപ്രകാരമല്ല ഇസ്രായേല്‍ സംഘം എത്തിയത്. ഇസ്രായേല്‍ സംഘത്തിന് ഒരു ലക്ഷം രൂപ നല്‍കണമെന്നാണ് ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടത്. ഒരുലക്ഷം രൂപ നല്‍കാതിരുന്ന ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയെന്നും രാജുനാരായണ സ്വാമി പറയുന്നു. 

ബിജു പ്രഭാകര്‍ ചട്ടം ലംഘിച്ച് ഹോര്‍ട്ടി കോര്‍പ്പില്‍ നിയമനം നടത്തിയെന്നാണ് മറ്റൊരു ആരോപണം,  വ്യവസായ മന്ത്രിയുടെ പിഎസ് രാജാറാം തമ്പിയുടെ  ഭാര്യയുടെ നിയമനം ഇല്ലാത്ത തസ്തികയിലാണെന്നും രാജുനാരായണ സ്വാമി പപറയുന്നു.

രാജുനാരായണസ്വാമിക്ക് അതേ രീതിയില്‍ തന്നെ മറുപടുയുമായി ബിജുപ്രഭാകറും രംഗത്തെത്തി. ഈ സാഹചര്യത്തില്‍ കൃഷിവകുപ്പില്‍ തുടരാന്‍ താത്പര്യമില്ലെന്നാണ് ബിജു പ്രഭാകര്‍ പറയുന്നത്. രാജുനാരായണ സ്വാമിക്ക് തന്നില്‍ വിശ്വാസമില്ലത്ത സാഹചര്യത്തില്‍ അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ പാലിച്ച് നിയമനം നടത്തിയാലും ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സ് കേസുകളില്‍ കുരുക്കുകയാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. തീരുമാനം എടുക്കില്ലെന്ന് തീരുമാനിച്ച ഉദ്യോഗസ്ഥരുള്ള നാട്ടില്‍ ഞാനും ആ വഴിയെ പോകുന്നതാണ് നല്ലതെന്നും ബിജു പ്രഭാകര്‍ പറയുന്നു.

ഹോര്‍ട്ടികോര്‍പ്പ് മിഷന്റെ പരിശിലന പരിപാടിയില്‍ വിദേശ വിദഗ്ദനെ പങ്കെടുപ്പിച്ചതില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിക്ക് അഭിപ്രായ വിത്യാസമുണ്ടായിരുന്നു. സദുദ്ദേശത്തോടെയാണ് ഇസ്രായേലില്‍ നിന്നുള്ള വിദഗ്ദനെ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും ബിജു പഭാകര്‍ പറയുന്നു.

പാറ്റൂര്‍ ഭൂമി വിവാദം, മുക്കുന്നിമല ഭൂമി തിരിച്ചു പിടിക്കല്‍ കേസുകളില്‍ തനിക്ക് യാതൊരു പങ്കില്ലാതിരുന്നിട്ടും പ്രതിയാക്കിയതിനെ കുറിച്ച് ബിജു പ്രഭാകര്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com