കൊക്കിന്റെ തലയില്‍ വെണ്ണവെച്ച് പിടിക്കാമെന്ന തന്ത്രത്തോട് യോജിക്കാനാകില്ല; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

മാണിക്ക് പിന്തുണ നല്‍കിയ സിപിഎം തീരുമാനം ഇടതുനയങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ് -  അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന് യോജിച്ചതാണോ ഈ സഖ്യമെന്ന് സിപിഎം വിലയിരുത്തണമെന്നും കാനം
കൊക്കിന്റെ തലയില്‍ വെണ്ണവെച്ച് പിടിക്കാമെന്ന തന്ത്രത്തോട് യോജിക്കാനാകില്ല; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും കാനം രാജേന്ദ്രന്‍. മാണിയെ ജയിപ്പിക്കാന്‍ സിപിഎം വാശിപ്പിടിക്കുന്നത് എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാണിക്ക് പിന്തുണ നല്‍കിയ സിപിഎം തീരുമാനം ഇടതുനയങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ്. അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന് യോജിച്ചതാണോ ഈ സഖ്യമെന്ന് സിപിഎം വിലയിരുത്തണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷം മാണിക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമാണ് ഈ സര്‍ക്കാര്‍ എന്നത് മറക്കരുത്. മാണിയെ എല്‍ഡിഎഫിലെടുക്കില്ല. പുതിയ കക്ഷിയെ എല്‍ഡിഎഫിലെടുക്കണമെങ്കില്‍ എല്‍ഡിഎഫാണ് തീരുമാനമെടുക്കേണ്ടത്. മാണിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്നും രാഷ്ട്രീയം ശുദ്ധീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഈ കൂട്ട് കെട്ടിനെയാണോയെന്നും കാനം ചോദിച്ചു. കൊക്കിന്റെ തലയില്‍ വെണ്ണവെച്ച് പിടിക്കാമെന്ന തന്ത്രത്തോട് യോജിക്കാനാകില്ലെന്ന് കാനം വ്യക്തമാക്കി

മാണിയെ സിപിഐക്ക് ഭയമില്ലെന്നും ആറിനെക്കാള്‍ വലുതാണ് 19 എന്നും കാനം പറഞ്ഞു. കോണ്‍ഗ്രസിനോട് ശത്രുതയില്ലെന്നും പറഞ്ഞ കാനം വര്‍ഗീയതയും ഫാസിസവുമാണ് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍. മാണിയുമായുള്ള നിലപാട് സിപിഎ- സിപിഎം തര്‍ക്കമായി കാണേണ്ടതില്ലെന്നും ഇടതുപക്ഷ വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് സിപിഐ ചെയ്യുന്നതെന്നും കാനം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com