ഡേകെയറുകളു നിയന്ത്രിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് ഇടപെടും

ഡേകെയറുകളു നിയന്ത്രിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് ഇടപെടും

തിരുവനന്തപുരം: ഡേകെയറുകളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികളെടുക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജ. ഇവ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും അവര്‍ അറിയിച്ചു.

കൊച്ചിയിലെ ഡേകെയറില്‍ നടന്നത് മാപ്പില്ലാത്ത തെറ്റ്. ഇവ നിയന്ത്രിക്കുന്നതിന് സാമൂഹ്യക്ഷേമ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വ്യവസ്ഥകള്‍ പാലിക്കാതെയും ലൈസന്‍സുകളില്ലാതെയുമാണ് നിരവധി ഡേകെയറുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഡേകെയറുകളും സ്വകാര്യ നഴ്‌സറികളും ആരംഭിക്കാന്‍ പ്രത്യേകിച്ച് മാനദണ്ഡങ്ങള്‍ ഒന്നുമില്ല. 

ആറുമാസം മുതലുള്ള കുഞ്ഞുങ്ങളെയാണ് ഡേകെയറില്‍ പ്രവേശിപ്പിക്കുന്നത്. പ്രധാനമായും നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം ഡേകെയറുകളില്‍ മതിയായ പരിശീലനം ലഭിക്കാത്തവരാണ് ആയമാരായുണ്ടാകുന്നത്.

കൊച്ചി പാലാരിവട്ടത്ത് ഒന്നര വയസുള്ള കുട്ടിക്ക് ക്രൂര മര്‍ദ്ധനമേല്‍ക്കുന്ന വീഡിയോ പുറത്തായതോടെയാണ് ഡെകെയറിലെ നടത്തിപ്പുകാരിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com