നിങ്ങളാദ്യം ഞങ്ങളുടെ പേരിലുള്ള ഹിന്ദുഐക്യവേദി എന്ന പേര് മാറ്റിയിട്ട് ശശികല ഐക്യവേദി എന്നാക്കി മാറ്റണം; ശശികലയ്ക്ക് മറുപടിയുമായി റേഡിയോ ജോക്കി ആര്‍ ജെ സൂരജ്

മഹാഭാരതത്തിന്റെ പേരിടരുതെന്ന് നിങ്ങള്‍ വാദിക്കുമ്പോള്‍ നിങ്ങളാദ്യം ഞങ്ങളുടെ പേരിലുള്ള ഹിന്ദുഐക്യവേദി എന്ന പേര് മാറ്റിയിട്ട് ശശികല ഐക്യവേദി എന്നാക്കി മാറ്റണം
നിങ്ങളാദ്യം ഞങ്ങളുടെ പേരിലുള്ള ഹിന്ദുഐക്യവേദി എന്ന പേര് മാറ്റിയിട്ട് ശശികല ഐക്യവേദി എന്നാക്കി മാറ്റണം; ശശികലയ്ക്ക് മറുപടിയുമായി റേഡിയോ ജോക്കി ആര്‍ ജെ സൂരജ്

കൊച്ചി: രണ്ടാമൂഴം എന്ന എംടി വാസുദേവന്‍ നായരുടെ തിരക്കഥ മഹാഭാരതം എന്ന പേരില്‍ ചലചിത്രമാക്കിയാല്‍ തിയേറ്റര്‍ കാണിക്കില്ലെന്ന ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ വളരെ വ്യത്യസ്തമായാണ് റേഡിയോ ജോക്കി ആര്‍ ജെ സൂരജിന്റെ പ്രതികരണം. ഇത് സംബന്ധിച്ച് ആര്‍ജെ സൂരജിന്റെ പ്രതികരണം വൈറലായിരിക്കുകയാണ്.

ഹായ് ഞാന്‍ ആര്‍ജെ സൂരജ്. ഞാന്‍ സംസാരിക്കുന്നത് ദോഹയില്‍ നിന്നാണ്. ഞാന്‍ ഒരു ഹിന്ദുവാണ്. ഹിന്ദുമതത്തില്‍ ജീവിക്കുന്നതാണ് സുഖമെന്ന് വിശ്വസിക്കുന്ന ഒരാളാണ്. ഇത് എന്റെ മാത്രം തീരുമാനമാണ്. ചിലപ്പോള്‍ ഇത് എനിക്ക് മാത്രം തോന്നുന്നതായിരിക്കാം. എന്റെ അഭിപ്രായമാണ്. അങ്ങനെ ചിന്തിക്കാനുള്ള കാരണം ഞായറാഴ്ച രാവിലെകളില്‍ പള്ളിയില്‍ പോവണ്ട, വെള്ളിയാഴ്ച ഉച്ചയ്ക്ക് മോസ്‌കില്‍ പോകണ്ട. ഒരു മതഗ്രന്ഥം പഠിക്കണ്ട. കല്യാണം കഴിക്കാന്‍ ഒരു മതമേലധ്യക്ഷന്റെയും കാല് പിടിക്കണ്ട. അവര്‍ക്ക് ഫണ്ട് കൊടുക്കണ്ട. ഒരു ഒത്താശയും വേണ്ട. പിന്നെ അമ്പലത്തില്‍ പോയില്ലെങ്കിലും ഒരു അല്ലലും മില്ലാതെ സുഖമായി ജീവിക്കാം. അങ്ങനെ സമാധാനമുള്ളതുകൊണ്ടാണ് ഈ മതത്തില്‍ നിന്നുകൊണ്ട് മുന്നോട്ട് പോകാന്‍ വിചാരിക്കുന്നത്.

പറഞ്ഞുവന്നത് ഞങ്ങള് ഒരുപാട് ഹിന്ദുക്കളുണ്ട്. ഹിന്ദുക്കളുടെ തലത്തൊട്ടമ്മ എന്നപേരില്‍ പേരില്‍ ശശിയുള്ള ഒരു കലചേച്ചി കുറെ അഭിപ്രായങ്ങളൊക്കെ പ്രകടിപ്പിക്കുന്നതും ഞങ്ങളുടെയൊക്ക തലത്തൊട്ടമ്മയാണ് എന്ന രീതിയില്‍ പെരുമാറുന്നതൊക്കെ കാണാറുണ്ട്. ഞങ്ങളുടെ പേരില്‍ ഒരു ഐക്യവേദിയൊക്ക രൂപികരിച്ചിട്ട് മൊത്തത്തില്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള സംഭവമാണെന്ന രീതിയില്‍ പ്രചരണമൊക്കയാണ് നടത്തുന്നത്. 

കഴിഞ്ഞ ദിവസം ശശികല ചേച്ചി, ഞങ്ങളൊക്ക ശശി കലചേച്ചിയെന്നേ വിളിക്കൂ..ടീച്ചറാണെന്ന് കേട്ടു. ടീച്ചറാണെന്ന് വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം ഞാന്‍ സ്‌കൂളില്‍ പോയിട്ടുണ്ട്. കുറച്ച് ടീച്ചര്‍മാരെയൊക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും നിങ്ങളെ ടീച്ചര്‍ എന്നുവിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അപ്പം ചേച്ചി പറഞ്ഞതു പ്രകാരം മഹാഭാരതം എന്ന സിനിമയെ പറ്റി ഒരു അഭിപ്രായം കേട്ടു. എംടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന തിരക്കഥ മറ്റുള്ള ഒരു വിഭാഗത്തിന്റെ തീം അവരുടെ അദ്ധ്വാനത്തിന്റെ ഭാഗമായി ഒരു സിനിമ വരാനിരിക്കുമ്പോള്‍ അതുമായി നിങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ആരുടെയോ അധ്വാനത്തിന്റെ ഫലമായി ഒരു സിനിമ വരുമ്പോള്‍ ആ സിനിമയ്ക്ക് പേരിടാനുള്ള അവകാളം നിങ്ങളെങ്ങനെയാണ് ഏറ്റെടുത്തിരിക്കുന്നത്.

നിങ്ങള്‍ പറയുകായാണ് രണ്ടാമൂഴം എന്ന പേരില്‍ സിനിമ ഇറക്കിയാല്‍ മതി. മഹാഭാരതം എന്ന പേരില്‍ സിനിമ ഇറക്കിയാല്‍ ഞങ്ങളത് തടയും.തീയേറ്റര്‍ കാണില്ലെന്ന് പറയുന്നു. ഇങ്ങനെ പറയുന്ന നിങ്ങളോട് അതേ രീതിയില്‍ മറ്റൊരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങളടക്കമുള്ള ഒരു പാട് ഹിന്ദുക്കളുണ്ട്. നിങ്ങളുടെ അനുയായികള്‍ എന്ന പേരിലുള്ളതിനെക്കാള്‍ നൂറ് മടങ്ങിലധികം വരും നിങ്ങളെ വിശ്വസിക്കാത്ത ഞങ്ങളെ പോലെയുള്ള ഹിന്ദുക്കള്‍. അപ്പം ഞങ്ങളടക്കമുള്ള ഒരു ഹിന്ദുക്കളുടെ പേരില്‍ ഹിന്ദു ഐക്യവേദി എന്ന പേരില്‍ ഒരു സംഘടന നടത്തിക്കൊണ്ടുപോകാനും ഹിന്ദു ഐക്യവേദി എന്നു പേരിടാനും നിങ്ങള്‍ക്കെന്ത് അവകാശം. എന്ത് അധികാരം. ഞങ്ങള്‍ക്ക് താത്പര്യമില്ലാത്ത സംഘടന, ഞങ്ങളെ പോലുള്ള ഹിന്ദുക്കളെയൊക്ക ഉള്‍കക്കൊള്ളിച്ചു എന്ന പേരില്‍ നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഹിന്ദു ഐക്യവേദി എന്ന് പേരിടാനും നടത്തിക്കൊണ്ട് പോകാനും അധികാരം തന്നത്. ഞങ്ങളുടെ പേരിലുള്ള ഒരു സംഘടന, ഞങ്ങളെയൊക്ക ഉള്‍ക്കൊള്ളിച്ചു എന്ന പേരിലുള്ള ഒരു സംഘടനയ്ക്ക് എന്തടിസ്ഥാനത്തിലാണ് ഹിന്ദു ഐക്യവേദി എന്ന് പേരിടുക. ഹിന്ദു ഐക്യവേദി എന്ന് പേരിട്ടിട്ട് അതിന്റെ തലൈവിയായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് ഒട്ടും താത്പര്യമില്ല. അവരുടെ സൃഷ്ടിക്ക് മഹാഭാരതത്തിന്റെ പേരിടരുതെന്ന് നിങ്ങള്‍ വാദിക്കുമ്പോള്‍ നിങ്ങളാദ്യം ഞങ്ങളുടെ പേരിലുള്ള ഹിന്ദുഐക്യവേദി എന്ന പേര് മാറ്റിയിട്ട് ശശികല ഐക്യവേദി എന്നാക്കി മാറ്റണം. അല്ലാതെ ഇമ്മാതാരി മറ്റൊരാളുടെ കേസില്‍ എന്റെ കാലിലെ മന്ത് വെച്ചിട്ട് മറ്റൊരാളുടെ കാലിലെ കുരുവിനെ കുറ്റം പറയുന്ന രീതിയുണ്ടല്ലോ അത് ആദ്യം ഒഴിവാക്കണമെന്നും സൂരജ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com