മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച്  ക്രൈംബ്രാഞ്ച് 

കുറ്റപത്രം സമര്‍പ്പിക്കാന്‍ സൈബര്‍ ഫൊറന്‍സിക് ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച്
മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച്  ക്രൈംബ്രാഞ്ച് 

എറണാകുളം: കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. കുറ്റപത്രം സമര്‍പ്പിക്കാന്‍ സൈബര്‍ ഫൊറന്‍സിക് ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറ്സ്റ്റിലായ ക്രോണിന്‍ ബേബി അലക്‌സാണ്ടറില്‍ നിന്ന് പിടിച്ചെടുത്ത ഫോണിലെ മായ്ച്ചു കളഞ്ഞ ഉള്ളടക്കത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ആത്മഹത്യയിലേക്ക് പെട്ടെന്ന് നയിച്ച പ്രകോപനത്തെപ്പറ്റിയുള്ള വിവരങ്ങളാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. 

മിഷേലിന്റെ ശരീരത്തില്‍ നിന്നും ശാരീരിക ഉപദ്രവം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നതും തിങ്കളാഴ്ച വിവരമറിയും എന്ന് ക്രോണിനോട്  പറഞ്ഞ് ഫോണ്‍ ഓഫ് ചെയ്തതുമാണ് ആത്മഹത്യയാണ് എന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചിനെ എത്തിച്ചിരിക്കുന്നത്. താന്‍ മിഷേലുമായി വഴക്കിട്ടിരുന്നു എന്ന്‌
ക്രോണിനും സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ ഇതുവരേയും ഗോശ്രീ പാലത്തില്‍ നിന്നും മിഷേല്‍ കായലിലേക്ക് ചാടുന്നത് കണ്ട ദൃസാക്ഷികളെയൊന്നും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മിഷേലിനെ േേഗാശ്രീ പാലത്തിന് മുകളില്‍ കണ്ടതായും പിന്നീട് കാണാതായതായും വൈപ്പിന്‍ സ്വദേശി അമല്‍ ലോക്കല്‍ പൊലീസിന് നല്‍കിയ സാക്ഷി മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടുണ്ട്. ഹൈക്കോടതി പരിസരത്ത് നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളും ഈ മൊഴിക്ക് ബലം നല്‍കുന്നു. 

മാര്‍ച്ച് ആറിനാണ് നിഷേലിന്റെ മൃതദേഹം കൊച്ചിക്കായലില്‍ കണ്ടെത്തിയത്. കലൂര്‍ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് അഞ്ചാം തീയതി മിഷേല്‍ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com