വിഴിഞ്ഞം കരാറിലെ നിക്ഷിപ്ത താത്പര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ സിഎജിയും ശരിവെക്കുന്നു

വിഴിഞ്ഞം കരാറിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ - എല്‍ഡിഎഫ് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്
വിഴിഞ്ഞം കരാറിലെ നിക്ഷിപ്ത താത്പര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ സിഎജിയും ശരിവെക്കുന്നു

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് പിന്നാലെ വിഴിഞ്ഞം കരാറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. വിഴിഞ്ഞം കരാറിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.  എല്‍ഡിഎഫ് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെതിരെ സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉള്ളത്.

സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്തുവര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണ്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധിയാണ് അട്ടിമറിച്ചത്. 20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്. ഓഹരിഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
കരാര്‍ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്‌ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com