കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കാന്‍ 167 പൊലീസുകാര്‍, ശമ്പളവും ആനുകൂല്യങ്ങളും കെഎംആര്‍എല്‍ വഹിക്കണം

കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കുന്നതിനായി 167 പൊലീസുകാരെ നിയമിക്കും -  ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം
കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കാന്‍ 167 പൊലീസുകാര്‍, ശമ്പളവും ആനുകൂല്യങ്ങളും കെഎംആര്‍എല്‍ വഹിക്കണം

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കുന്നതിനായി 167 പൊലീസുകാരെ നിയമിക്കും. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം

കെ.എ.പി. ബറ്റാലിയനില്‍നിന്നും 138 പൊലീസുകാരെ പരിശീലനം നല്‍കി വിന്യസിക്കാന്‍ തീരുമാനിച്ചു. കൂടാതെ മെട്രോ പൊലീസ് സ്‌റ്റേഷനു വേണ്ടി 29 പൊലീസുകാരുടെ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. പൊലീസുകാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കെ.എം.ആര്‍.എല്‍ വഹിക്കണമെന്ന നിബന്ധനയിലാണ് ഈ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com