ഇന്നാണ് നിര്‍മാല്യം സിനിമയാക്കിയതെങ്കില്‍ കാണാമായിരുന്നുവെന്ന് ശശികല 

ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ടെന്നും ശശികല പറഞ്ഞു
ഇന്നാണ് നിര്‍മാല്യം സിനിമയാക്കിയതെങ്കില്‍ കാണാമായിരുന്നുവെന്ന് ശശികല 

മാവേലിക്കര: എം.ടി വാസുദേവന്‍ നായരുടെ നിര്‍മാല്യം സിനിമയായ കാലത്ത് ഹിന്ദു സംഘടനകള്‍ ശക്തമായിരുന്നില്ലെന്നും അതുകൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് അന്ന് എതിര്‍ക്കപ്പെടാതെ പോയതെന്നും ഇപ്പോഴായായിരുന്നവെങ്കില്‍ കാണാമായാരുന്നുവെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികല. 

മാവേലിക്കരയില്‍ ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു ശശികലയുടെ പരാമര്‍ശങ്ങള്‍.ഏതൊരാള്‍ക്കും ഉളളത് പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യാസനും ഹിന്ദുഐക്യവേദിക്കുമുണ്ട്.ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റെതായ പവിത്രതയുണ്ടെന്നും ശശികല പറഞ്ഞു. 

എം.ടിയുടെ രണ്ടാമൂഴം മഹാഭാരതം എന്നപേരില്‍ സിനിമയാക്കിയാല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയില്ല എന്ന് ശശികല കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും വിദ്വേഷ പ്രസംഗവുമായ ശശികല രംഗത്തെത്തിയിരിക്കുന്നത്. 

ഇന്നാണ് നിര്‍മാല്യം പോലൊരു സിനിമയുടെ ക്ലൈമാക്‌സ് എങ്കില്‍ തല പോകുമെന്ന് നേരത്തെ എം.ടി വാസുദേവന്‍നായര്‍ അഭിപ്രായപ്പെട്ടിരുന്നു.ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഗുരുതി കഴിക്കവെ ഉറഞ്ഞുതുള്ളി തല വെട്ടിപ്പൊളിച്ച് വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് ആഞ്ഞു തുപ്പുന്ന രംഗമാണ്. 1973ലാണ് എംടി സ്വന്തം ചെറുകഥയായ പള്ളിവാളും കാല്‍ച്ചിലമ്പും ആസ്പദമാക്കി നിര്‍മാല്യം എന്ന സിനിമ അണിയിച്ചൊരുക്കുന്നത്.  മികച്ച ചിത്രത്തിനുള്ള സംസ്ഥാന,ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രമായിരുന്നു നിര്‍മാല്യം.

നിര്‍മാല്യത്തിന്റെ ക്ലൈമാക്‌സ് രംഗം കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com