ബീഫ് വേണ്ടവര്‍ അങ്കമാലിക്ക് പോരെ; മനുസ്മൃതി നടപ്പാക്കാനുള്ള വിളംബരമാണത്

ബീഫ് വേണ്ടവര്‍ അങ്കമാലിക്ക് പോരെ; മനുസ്മൃതി നടപ്പാക്കാനുള്ള വിളംബരമാണത്

കൊച്ചി: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ കേരളത്തിലെ മുഖ്യ രാഷ്ട്രീയ പ്രതിനിധികള്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കുന്നത് ഇങ്ങനെയാണ്. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് വ്യക്തമായി നിയമത്തിനെതിരേ പോസ്റ്റിട്ടത്. 


ഇപ്പോഴാണ് 'അച്ചാ ദിന്‍' വന്നത്! ബീഫ് വേണ്ടവര്‍ അങ്കമാലിക്ക് പോരെ. ഇവിടെ ഒരു മുടക്കവും ഉണ്ടാവില്ല കേട്ടോ...എന്നാണ് റോജി എം ജോണ്‍ കേന്ദ്രസര്‍ക്കാര്‍ നിയമത്തിനെതിരേ പ്രതികരിച്ചത്.

അതേസമയം, രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം രാജ്യമാകെ മനുസ്മൃതി നടപ്പിലാക്കുമെന്ന വിളംബരമാണ് എന്ന് തുടങ്ങുന്ന പോസ്റ്റാണ് കൊടിയേരി ഫെയ്‌സ്ബുക്കിലിട്ടിരിക്കുന്നത്.

റംസാനെ സ്വീകരിക്കാന്‍ രാജ്യത്തെ ജനത ഒരുങ്ങി നില്‍ക്കുമ്പോഴാണ് ആര്‍എസ്എസ് പ്രചാരകനായ പ്രധാനമന്ത്രിയും കൂട്ടരും ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴുള്ള ഈ നടപടി, വരാനിരിക്കുന്ന വര്‍ഗീയ വിധ്വംസക നടപടികളുടെ കേളികൊട്ടാണ്. കൊടിയേരി പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com