മദ്യത്തിന് ഇനി വലിയ വില നല്‍കേണ്ടി വരും

സംസ്ഥാനത്ത് ജൂണ്‍ മാസം ഒന്ന് മുതല്‍ മദ്യവില വര്‍ധിച്ചേക്കും. ഒരു കുപ്പി മദ്യത്തിന് 40 രൂപ മുതല്‍ 100 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം
മദ്യത്തിന് ഇനി വലിയ വില നല്‍കേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ മാസം ഒന്ന് മുതല്‍ മദ്യത്തിന് വില വര്‍ധിച്ചേക്കും. ഒരു കുപ്പി മദ്യത്തിന് 40 രൂപ മുതല്‍ 100 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം. മദ്യവില്‍പ്പനയില്‍ വന്‍നഷ്ടമുണ്ടായതോടെ സംസ്ഥാനത്തെ മദ്യവില കൂട്ടാനുള്ള ബീവറേജ് കോര്‍പ്പറേഷന്റെ തീരുമാനം. പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ വരുമാനത്തില്‍ വന്‍ നഷ്ടമുണ്ടാക്കിയിരുന്നു. 

മദ്യം ചില്ലറ വില്‍പ്പനയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതും മദ്യവില കൂട്ടാനുള്ള കാരണമായി. നിലവില്‍ ഒരു കെയ്‌സ് മദ്യത്തില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം 24 ശതമാനമാണ്. അത് 29 ശതമാനത്തിലേക്ക് എത്തിക്കുന്നതിനു പുതിയ തീരുമാനം കാരണം സാധിക്കും.

ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതോടെ കഴിഞ്ഞ മാസം മാത്രം ബിവറേജ് കോര്‍പ്പറേഷന് 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. മദ്യവില്‍പ്പനയിലും വലിയ കുറവുണ്ടായെന്നാണ് കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com