ശബരിമല കാടുകളിലെ ആദിവാസികളെ സിപിഎം ദത്തെടുക്കും

ദത്തെടുക്കലിന്റെ ഭാഗമായി സിപിഎം മാര്‍ച്ചില്‍ ആദിവാസികളുടെ കണക്കെടുപ്പ് നടത്തിയിരുന്നു
ശബരിമല കാടുകളിലെ ആദിവാസികളെ സിപിഎം ദത്തെടുക്കും

പത്തനംതിട്ട: റാന്നി താലൂക്കിലെ ശബരിമല കാടുകളില്‍ താമസിക്കുന്ന മുഴുവന്‍ ആദിവാസികളേയും ദത്തെടുക്കാന്‍ സിപിഎം റാന്നി താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. ഈ ജൂണ്‍ മുതലാണ് ദത്തെടുക്കുന്നത്. 27ന് ചാലക്കയം, പമ്പ വനപ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസി ഊരുകളിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 

ദത്തെടുക്കലിന്റെ ഭാഗമായി സിപിഎം മാര്‍ച്ചില്‍ ആദിവാസികളുടെ കണക്കെടുപ്പ് നടത്തിയിരുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വനത്തിനുള്ളില്‍ കഴിയുന്നവരെയാണ് ദത്തെടുക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം പോഷകാഹാരങ്ങള്‍ എന്നിവയും മാസം തോറും ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ വനത്തിനുള്ളിലെത്തിച്ച് ചികിത്സയും നല്‍കും.

രണ്ടാം ഘട്ടമായി ആദിവാസി കുട്ടികളുടെ പഠനം ദത്തെടുക്കും. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീടും വസ്തുവും ഉറപ്പുവരുത്തും. രണ്ടു സെക്ടറുകളിലായി ഏരിയയിലെ 13 ലോക്കല്‍ കമ്മിറ്റികള്‍ കുടുംബങ്ങളെ ദത്തെടുക്കുന്നത് 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com