കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും പ്രധാനമന്ത്രിക്ക് കത്തയയ്ക്കും; നടപ്പിലാക്കാന്‍ പ്രയാസമുള്ളതെന്ന് മുഖ്യമന്ത്രി

കച്ചവടത്തിന് വേണ്ടിയുള്ള കന്നുകാലി കശാപ്പ് നിരോധനം നടപ്പിലാക്കാന്‍ പ്രയാസമുള്ളതാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും പ്രധാനമന്ത്രിക്ക് കത്തയയ്ക്കും; നടപ്പിലാക്കാന്‍ പ്രയാസമുള്ളതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെയുള്ള എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കും. കച്ചവടത്തിന് വേണ്ടിയുള്ള കന്നുകാലി കശാപ്പ് നിരോധനം നടപ്പിലാക്കാന്‍ പ്രയാസമുള്ളതാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മറുപടി അറിഞ്ഞതിന് ശേഷമായിരിക്കും കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. മുഖ്യമന്ത്രിയെ കൂടാതെ പ്രതിപക്ഷവും പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യത്ത് ഗുണ്ടാരാജ് നടപ്പിലാക്കാനാണ് മോദിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. ഹൈക്കോടതിയേയോ, സുപ്രീംകോടതിയേയോ സമീപിച്ച് കേന്ദ്ര സര്‍്ക്കര്‍ കൊണ്ടുവന്ന നിരോധനത്തെ ചോദ്യം ചെയ്യുന്ന കാര്യം വിദഗ്ധരുമായി ആലോചിച്ചതിന് ശേഷം പരിഗണിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവെച്ചിരിക്കുന്നതെന്നും, നിരോധനം  പാവപ്പെട്ട ജനങ്ങളെയാകെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com