ഡാ മലരേ, കാളേടെ മോനെ, എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് നോക്ക്; കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ബല്‍റാം

ബീഫിനായുള്ള മുറവിളികള്‍ സമൂഹ മാധ്യമങ്ങളിലും ശക്തമാണ്
ഡാ മലരേ, കാളേടെ മോനെ, എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് നോക്ക്; കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ബല്‍റാം

തിരുവനന്തപുരം: രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനവുമായി ഇടത് വലതു നേതാക്കളും, ഉത്തരവിനെ ന്യായീകരിച്ച് ബിജെപിയും രംഗത്തെത്തുന്നുണ്ട്. ബീഫിനായുള്ള മുറവിളികള്‍ സമൂഹ മാധ്യമങ്ങളിലും ശക്തമാണ്.

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എയും രംഗത്തെത്തി. ഡാ മലരേ, കാളേടെ മോനെ എന്ന് ബിജെപി, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കളെ വിളിക്കുന്ന ബല്‍റാം ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്കാന്‍ പറയുന്നു. 

കന്നുകാലി കടത്തിന് മുന്‍നിര്‍ത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കന്നുകാലി കശാപ്പ് രാജ്യത്ത് നിരോധിച്ചത്. കന്നുകാലികളെ വില്‍ക്കുമ്പോള്‍ കശാപ്പിനല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിബന്ധന. കാര്‍ഷിക ആവശ്യത്തിന് മാത്രമായിരിക്കണം വില്‍പ്പന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com